---
title: "#death |  പ്രവാസിമലയാളി റിയാദിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passed #away #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/168728/expatriate-malayali-passed-away-riyadh"
published_at: "2023-12-12T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65787a403d5af_gcc.jpg"
keywords: []
---

# #death |  പ്രവാസിമലയാളി റിയാദിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: [www.truevisionnews.com] **മലപ്പുറം സ്വദേശി റിയാദിൽ അന്തരിച്ചു. ചോക്കാട് കോഴിപ്പറമ്പൻ വീട്ടിൽ മുഹമ്മദ്‌ മുസ്തഫയാണ് മരിച്ചത്. അർബുദ ബാധിതനായി സുലൈമാനിയ അമീർ സുൽത്താൻ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

**റിയാദ്: [www.truevisionnews.com] **മലപ്പുറം സ്വദേശി റിയാദിൽ അന്തരിച്ചു. ചോക്കാട് കോഴിപ്പറമ്പൻ വീട്ടിൽ മുഹമ്മദ്‌ മുസ്തഫയാണ് മരിച്ചത്. അർബുദ ബാധിതനായി സുലൈമാനിയ അമീർ സുൽത്താൻ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

35 വർഷമായി ഇതേ ആശുപത്രിയിൽ മെസഞ്ചറായി ജോലി ചെയ്തിരുന്ന മുസ്തഫയുടെ കുടുംബവും റിയാദിലുണ്ട്.

പരേതരായ മുഹമ്മദ്​-സൈനബ ദമ്പതികളുടെ മകനാണ്​. ഭാര്യ: റംലത്ത്. മക്കൾ: ആരിഫ് മുഹമ്മദ്‌, അൽഫ മോൾ.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/168728/expatriate-malayali-passed-away-riyadh)