---
title: "#death |  പ്രവാസിമലയാളി ഖമീസ് മുശൈത്തിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #Khamees #passed #away #Mushait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/168730/expatriate-malayali-khamees-passed-away-mushait"
published_at: "2023-12-12T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65787c8a9e567_gcc.jpg"
keywords: []
---

# #death |  പ്രവാസിമലയാളി ഖമീസ് മുശൈത്തിൽ അന്തരിച്ചു 

> **Lead Summary:** **അബഹ: **മലപ്പുറം മഞ്ചേരി കാരക്കുന്ന് സ്വദേശി കുറുംകാടൻ അബ്ദുൽ കരീം ഖമീസ് മുശൈത്തിൽ അന്തരിച്ചു.

## Article Content

**അബഹ: **മലപ്പുറം മഞ്ചേരി കാരക്കുന്ന് സ്വദേശി കുറുംകാടൻ അബ്ദുൽ കരീം ഖമീസ് മുശൈത്തിൽ അന്തരിച്ചു.

ജർമൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. നേരത്തെ സൗദിയിൽ പ്രവാസിയായിരുന്ന അബ്ദുൽ കരീം ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും കഴിഞ്ഞ മാസം 12ന് വീണ്ടും ഖമീസിൽ ഹൗസ് ഡ്രൈവറായി എത്തിയതായിരുന്നു.

ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നതിനാൽ അടുത്ത ദിവസം നാട്ടിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് മരണം. സന്ദർശന വിസയിൽ മക്കയിലുള്ള മകൾ ഐഷ മിസ്ന മരണ വിവരമറിഞ്ഞ് ഖമീസ് മുശൈത്തിൽ എത്തിയിട്ടുണ്ട്.

ഭാര്യ: അഫ്സത്ത്. മറ്റു മക്കൾ: ഫാബിയ, മിഷ്അൽ ഹനാൻ, മാസിൻ ഹംദാൻ. മരുമക്കൾ: ഹാരിസ് ഇരുവേറ്റി, ഫൈഹാസ് മൊറയൂർ. മരണാന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം ഖമീസിൽ ഖബറടക്കാൻ സാമൂഹിക പ്രവർത്തകരായ അഷ്റഫ് കുറ്റിച്ചാൽ, ബഷീർ മുന്നിയൂർ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/168730/expatriate-malayali-khamees-passed-away-mushait)