---
title: "#smuggling | ക​ട​ൽ വ​ഴി കു​വൈ​ത്തി​ലേ​ക്ക് ഹ​ഷീ​ഷ് കടത്താൻ ശ്രമം; അ​ഞ്ചു​പേ​ർ പിടിയിൽ"
english_title: "#Attempt #smuggle #hashish #Kuwait #sea #Fivepeople #under #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/168812/attempt-smuggle-hashish-kuwait-sea-fivepeople-under-arrest"
published_at: "2023-12-13T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579480bca9f9_hashish.jpg"
keywords: []
---

# #smuggling | ക​ട​ൽ വ​ഴി കു​വൈ​ത്തി​ലേ​ക്ക് ഹ​ഷീ​ഷ് കടത്താൻ ശ്രമം; അ​ഞ്ചു​പേ​ർ പിടിയിൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** ക​ഴി​ഞ്ഞ ദി​വ​സം ക​ട​ൽ വ​ഴി കു​വൈ​ത്തി​ലേ​ക്ക് വ​ൻ മ​യ​ക്കു​മ​രു​ന്നു ശേ​ഖ​രം ക​ട​ത്താ​നു​ള്ള ശ്ര​മം കോ​സ്റ്റ് ഗാ​ർ​ഡ് പ​രാ​ജ​യ​പ്പെ​ടു​ത്തി. വി​പ​ണി​യി​ല്‍ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ദീ​നാ​ര്‍ മൂ​ല്യമുള്ള 40 കി​ലോ ഹഷിഷ് ആണ് പിടികൂടിയത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** ക​ഴി​ഞ്ഞ ദി​വ​സം ക​ട​ൽ വ​ഴി കു​വൈ​ത്തി​ലേ​ക്ക് വ​ൻ മ​യ​ക്കു​മ​രു​ന്നു ശേ​ഖ​രം ക​ട​ത്താ​നു​ള്ള ശ്ര​മം കോ​സ്റ്റ് ഗാ​ർ​ഡ് പ​രാ​ജ​യ​പ്പെ​ടു​ത്തി. വി​പ​ണി​യി​ല്‍ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ദീ​നാ​ര്‍ മൂ​ല്യമുള്ള 40 കി​ലോ ഹഷിഷ് ആണ് പിടികൂടിയത്.

കു​വൈ​ത്ത് സ​മു​ദ്രാ​തി​ർ​ത്തി​ക്കു​ള്ളി​ൽ ബോ​ട്ടു​ക​ളി​ലൊ​ന്നി​ൽ നി​രോ​ധി​ത വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ചി​രു​ന്നു.തു​ട​ർ​ന്ന് മാ​രി​ടൈം സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ബോ​ട്ട് നി​രീ​ക്ഷി​ക്കാ​നും അ​ന്വേ​ഷി​ക്കാ​നും സേ​ന രൂ​പ​വ​ത്ക​രി​ക്കുകയും. ഇ​തി​നു പി​റ​കെ ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

ഭ​ര​ണി​യി​ൽ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഹ​ഷീ​ഷ്. ഒപ്പം ബോ​ട്ടി​ൽ നി​ന്ന് അ​ഞ്ചു​പേ​രെ​യും പി​ടി​കൂ​ടി. പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു. പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​മ​രു​ന്ന് ഉ​ള്‍പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ളും തു​ട​ര്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ക്ക് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/168812/attempt-smuggle-hashish-kuwait-sea-fivepeople-under-arrest)