---
title: " #buried| സൗദിയിൽ അന്തരിച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി"
english_title: "#body #native #Tamil Nadu #died #SaudiArabia #buried."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/168911/body-native-tamil-nadu-died-saudiarabia-buried"
published_at: "2023-12-13T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657986048b223_saudi_2.jpg"
keywords: []
---

#  #buried| സൗദിയിൽ അന്തരിച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി

> **Lead Summary:** **ദ​മ്മാം:[ **ഹ​ഫ​ർ അ​ൽ ബാ​ത്വി​നി​ൽ അന്തരിച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി. ഹൗ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന പീ​ർ മ​സ്താ​ൻ മു​ഹ​മ്മ​ദ്‌ അ​ലി​യാ​ണ്​ മ​രി​ച്ച​ത്. അ​ഞ്ച് മാ​സ​മാ​യി ഹ​ഫ​ർ അ​ൽ ബാ​ത്വി​ൻ കി​ങ്​ ഖാ​ലി​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​സ​ന്ന നി​ല​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്.

## Article Content

**ദ​മ്മാം:[ **ഹ​ഫ​ർ അ​ൽ ബാ​ത്വി​നി​ൽ അന്തരിച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി. ഹൗ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന പീ​ർ മ​സ്താ​ൻ മു​ഹ​മ്മ​ദ്‌ അ​ലി​യാ​ണ്​ മ​രി​ച്ച​ത്. അ​ഞ്ച് മാ​സ​മാ​യി ഹ​ഫ​ർ അ​ൽ ബാ​ത്വി​ൻ കി​ങ്​ ഖാ​ലി​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​സ​ന്ന നി​ല​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹം ഹ​ഫ​റി​ൽ സം​സ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഒ.​ഐ.​സി.​സി പ്ര​ഡി​ഡ​ൻ​റ്​ വി​ബി​ൻ മ​റ്റ​ത്ത് പൂ​ർ​ത്തീ​ക​രി​ച്ചു. മൃ​ത​ദേ​ഹം മാ​താ​വ് ഫാ​ത്തി​മ ബീ​വി, സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ്‌ ഇ​ബ്രാ​ഹിം, സ​ഹോ​ദ​രി ഭ​ർ​ത്താ​വ് മി​ൻ​കാ​സീം എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി ഹ​ഫ​ർ അ​ൽ അ​ൽ ബാ​ത്വി​നി​ൽ ഖ​ബ​റ​ട​ക്കി. ഭാ​ര്യ: ബ​ഹി​മ ആ​മി​ന. മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌ അ​ലി, മു​ഹ​മ്മ​ദ്‌ ബ​യ്സ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/168911/body-native-tamil-nadu-died-saudiarabia-buried)