---
title: "#death | സൗദിയിൽ മരിച്ച മലയാളി നഴ്സിൻറെ മൃതദേഹം സംസ്കരിച്ചു"
english_title: "#body #Malayali #nurse #who #died #SaudiArabia #cremated."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/168934/body-malayali-nurse-who-died-saudiarabia-cremated"
published_at: "2023-12-13T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579a9f636ea2_death.jpg"
keywords: []
---

# #death | സൗദിയിൽ മരിച്ച മലയാളി നഴ്സിൻറെ മൃതദേഹം സംസ്കരിച്ചു

> **Lead Summary:** **റിയാദ് :** സൗദി അറേബ്യയിൽ മരിച്ച മലയാളി നഴ്‌സിൻറെ മൃതദേഹം സംസ്കരിച്ചു.

## Article Content

**റിയാദ് :** സൗദി അറേബ്യയിൽ മരിച്ച മലയാളി നഴ്‌സിൻറെ മൃതദേഹം സംസ്കരിച്ചു.

സൗദിയിലെ ഹഫർ അൽബാത്വിൻ മെറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന മലപ്പുറം മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശി മാളിയേക്കൽ റിൻറുമോളുടെ (28) മൃതദേഹം ആണ് നാട്ടിലെത്തിച്ച് സംസ്കരിച്ചത്.

സൗദി ദമാം ഹഫർ അൽ ബത്തിനിൽ ഹൃദയസ്തംഭനത്തെ തുടർന്ന് ആണ് മരണം സംഭവിച്ചത്.

ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ ഒഐസിസി പ്രവർത്തകർ മൃതദേഹം നാട്ടിൽ എത്തിച്ചു. കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേർന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ സൈഫുദ്ധീൻ പള്ളിമുക്ക്,സാബു സി തോമസ്, ഡിറ്റോ തോമസ് എന്നിവരുടെ സഹായത്താലാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/168934/body-malayali-nurse-who-died-saudiarabia-cremated)