---
title: "#holiday |  രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു;  ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം"
english_title: "#two #day #holiday #announced #country #set #celebrate #National #Day"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/168985/two-day-holiday-announced-country-set-celebrate-national-day"
published_at: "2023-12-13T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579d6bd3647e_avadi.jpg"
keywords: []
---

# #holiday |  രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു;  ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം

> **Lead Summary:** ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 17, 18 (ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അവധി ആയിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു.

## Article Content

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 17, 18 (ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അവധി ആയിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു.

എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ദേശീയ ദിനം ആഘോഷിക്കുന്നത്. സ്വകാര്യ മേഖലക്ക് ഡിസംബര്‍ 18 തിങ്കളാഴ്ചയായിരിക്കും ദേശീയ ദിന അവധി.

അതേസമയം ബഹ്‌റൈനിലും ദേശീയ ദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 16, 17 ദിവസങ്ങളിലാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അവധി പ്രഖ്യാപിച്ചത്.

മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവക്ക് അവധിയായിരിക്കും. ശനിയാഴ്ച ഔദ്യോഗിക പൊതു അവധി ആയതിനാല്‍ പകരം 18ന് അവധി നല്‍കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/168985/two-day-holiday-announced-country-set-celebrate-national-day)