---
title: "#death | പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #died in #Oman #due to #heart #attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/169099/expatriate-malayali-died-in-oman-due-to-heart-attack"
published_at: "2023-12-14T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657aa49f6df96_gcc.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ അന്തരിച്ചു 

> **Lead Summary:** മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ പാലക്കാട്​ സ്വദേശി ഒമാനിൽ അന്തരിച്ചു. കൂറ്റനാട്​ കരിമ്പ പാലക്കൽ പീടികയിലെ അച്ചാരത്ത് മുഹമ്മദ് ഷഫീഖ് ആണ്​ മരിച്ചത്​.

## Article Content

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ പാലക്കാട്​ സ്വദേശി ഒമാനിൽ അന്തരിച്ചു. കൂറ്റനാട്​ കരിമ്പ പാലക്കൽ പീടികയിലെ അച്ചാരത്ത് മുഹമ്മദ് ഷഫീഖ് ആണ്​ മരിച്ചത്​.

ചൊവ്വാഴ്ച്ച രാത്രി കിടന്നുറങ്ങിയ ഇദ്ദേഹം നേരം വെളുത്തിട്ടും എഴുന്നേൽക്കാതായതിനെതുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിലാണ്​ മരിച്ച നിലയിൽ കാണുന്നത്​.

ഒരു വർഷമായി സീബിലുള്ള സൈക്കിൾ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. അച്ചാരത്ത് ഉമർ-നഫീസ നഫീസ ദമ്പതികളുടെ മകനാണ്.

ഭാര്യ: അനീഷ. ഖൗല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/169099/expatriate-malayali-died-in-oman-due-to-heart-attack)