മഹ്സൂസിലൂടെ 10,000,000 ദിര്‍ഹം സ്വന്തമാക്കിയ രണ്ടാമത്തെ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു

മഹ്സൂസിലൂടെ 10,000,000 ദിര്‍ഹം സ്വന്തമാക്കിയ രണ്ടാമത്തെ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു
Dec 19, 2021 10:12 PM | By Anjana Shaji

ദുബൈ : യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 56-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് ഡ്രോയില്‍ ഒരു ഭാഗ്യശാലി 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടിയതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു.

നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചു വന്നതോടെയാണ് ഇദ്ദേഹത്തെ തേടി വന്‍ തുകയുടെ സമ്മാനമെത്തിയത്. 8, 13, 21, 31, 47 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.36 വിജയികള്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന ഇവര്‍ ഓരോരുത്തരും 27,778 ദിര്‍ഹം വീതമാണ് സ്വന്തമാക്കിയത്.

കൂടാതെ, 1,282 വിജയികള്‍, നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്നതോടെ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി. മൂന്ന് ഭാഗ്യശാലികളാണ് റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. 9153981, 9100581, 9041018 എന്നീ ഐഡികളിലൂടെ യഥാക്രമം ഇസ്മയില്‍, ശ്രീനിവാസന്‍, ജേക്കബസ് എന്നിവര്‍ വിജയികളായി. ആകെ 11,748,700 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്.

'കൂടുതല്‍ വിജയികളെ സൃഷ്ടിക്കുകയും ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ നേടുകയെന്നത് കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രണ്ട് മാസത്തോളം മുമ്പാണ് മഹ്സൂസ് പുതിയ മത്സരരീതി അവതരിപ്പിച്ചത്. ആറ് ആഴ്ചകള്‍ക്ക് മുമ്പാണ് ആദ്യ മള്‍ട്ടിമില്യനയറെ തെരഞ്ഞെടുത്തതെന്നിരിക്കെ, പുതിയ രീതിയിലെ രണ്ടാമത്തെ 10,000,000 ദിര്‍ഹം വിജയിയെയും തെരഞ്ഞെടുക്കാനായതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍'- ഈവിങ്സ് എല്‍എല്‍സി സിഇഒ ഫരീദ് സംജി പറഞ്ഞു. 'തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി ഉപഭോക്താക്കള്‍ ഞങ്ങളിലാണ് വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആളുകളുടെ ജീവിതം മാറ്റി മറിക്കുന്നതും സമൂഹത്തിന് തിരികെ നല്‍കുന്നതും ഞങ്ങള്‍ തുടരും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ 20 മില്യനയര്‍മാരെയാണ് മഹ്സൂസ് സൃഷ്ടിച്ചിട്ടുള്ളത്. 139,206 വിജയികള്‍ ചേര്‍ന്ന് 142,823,044 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് നേടിയത്. 2021 ഡിസംബര്‍ 25 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് മഹ്സൂസിന്റെ അടുത്ത തത്സമയ നറുക്കെടുപ്പ്.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇത് കൂടാതെ ഇപ്പോള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിവാരം മൂന്ന് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്ന റാഫിള്‍ ഡ്രോയിലേക്ക് കൂടി ഓട്ടോമാറ്റിക് എന്‍ട്രി ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

'മഹ്‌സൂസ്' എന്നാല്‍ അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ഒരേയൊരു പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്സൂസ്, ആഴ്ചതോറും നല്‍കുന്ന ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണൊരുക്കുന്നത്.

ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹ്സൂസ്. ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. മഹ്സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്സൂസ് ദേസി ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.

The second lucky winner of Dh10,000,000 through Mahsoos has been announced

Next TV

Related Stories
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

Jan 26, 2022 09:07 PM

മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍...

Read More >>
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

Jan 26, 2022 08:01 PM

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌...

Read More >>
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

Jan 26, 2022 07:45 PM

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്...

Read More >>
Top Stories