---
title: "#death| പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ അന്തരിച്ചു"
english_title: "#ExpatriateMalayali #died #Saudi #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/169254/expatriatemalayali-died-saudi-heartattack"
published_at: "2023-12-14T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b248bf0718_saudi.jpg"
keywords: []
---

# #death| പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: [**അവധി കഴിഞ്ഞ് മൂന്നുമാസം മുമ്പ് നാട്ടിൽനിന്നെത്തിയ മലയാളി സൗദിയിൽ അന്തരിച്ചു . ഖസീം പ്രവിശ്യയിലെ അൽഗാത്തിൽ ജോലി ചെയ്യുന്ന കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി ദേവരാജനാണ് ഹൃദയാഘാതം മൂലം അൽഗാത്ത് ആശുപത്രിയിൽ അന്തരിച്ചത് . 20 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്.

## Article Content

**റിയാദ്: [**അവധി കഴിഞ്ഞ് മൂന്നുമാസം മുമ്പ് നാട്ടിൽനിന്നെത്തിയ മലയാളി സൗദിയിൽ അന്തരിച്ചു . ഖസീം പ്രവിശ്യയിലെ അൽഗാത്തിൽ ജോലി ചെയ്യുന്ന കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി ദേവരാജനാണ് ഹൃദയാഘാതം മൂലം അൽഗാത്ത് ആശുപത്രിയിൽ അന്തരിച്ചത് . 20 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്.

നാട്ടിൽ അവധിക്ക് പോയിട്ട് മൂന്ന് മാസം മുമ്പാണ് തിരിച്ചെത്തിയത്. ഭാര്യ: സതി. മക്കൾ: ധന്യ, ദിവ്യ. മരുമകൻ: സന്തോഷ്. കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റിയുടെയും അൽഗാത്ത് കെ.എം.സി.സി ഏരിയാകമ്മിറ്റിയുടെയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/169254/expatriatemalayali-died-saudi-heartattack)