---
title: "#death |   ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ്​ തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു"
english_title: "#native #Thrissur #died #Oman #after #collapsing #while #playing #cricket."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/169716/native-thrissur-died-oman-after-collapsing-while-playing-cricket"
published_at: "2023-12-16T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d5f6a38067_death.jpg"
keywords: []
---

# #death |   ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ്​ തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

> **Lead Summary:** **മസ്കത്ത്​: **ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ്​ തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു. മുല്ലശ്ശേരി വെങ്കിടങ്ങിലെ ധനേഷ് ആണ്​ മരിച്ചത്​.സുഹൃത്തുക്കളുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.

## Article Content

**മസ്കത്ത്​: **ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ്​ തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു. മുല്ലശ്ശേരി വെങ്കിടങ്ങിലെ ധനേഷ് ആണ്​ മരിച്ചത്​.സുഹൃത്തുക്കളുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻതന്നെ മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഗൾഫാർ കമ്പനിയിലെ മിസ്‍ഫയിൽ റെഡിമിക്സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു.

പിതാവ്:​ വഴപ്പിലാത്ത് വീട്ടിൽ മാധവൻ. മാതാവ്​: ഗിരിജ. ഭാര്യ: അക്ഷയ. മകൻ: ആദിശ് മാധവ്.സഹോദരങ്ങൾ: ദിവ്യ, ധന്യ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടു​പോകുമെന്ന്​ ബന്ധുകൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/169716/native-thrissur-died-oman-after-collapsing-while-playing-cricket)