---
title: "#death |  കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബിർ അൽ സബ അന്തരിച്ചു"
english_title: "#Emir#Kuwait #Sheikh #NawafAhmedAlJabirAlSabah #passedaway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/169757/emirkuwait-sheikh-nawafahmedaljabiralsabah-passedaway"
published_at: "2023-12-16T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d80748269c_death.jpg"
keywords: []
---

# #death |  കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബിർ അൽ സബ അന്തരിച്ചു

> **Lead Summary:** **കുവൈറ്റ് സിറ്റി: **കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ-ജാബിർ അൽ-സബ അന്തരിച്ചു. 86 വയസ്സായിരുന്നു.

## Article Content

**കുവൈറ്റ് സിറ്റി: **കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ-ജാബിർ അൽ-സബ അന്തരിച്ചു. 86 വയസ്സായിരുന്നു.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം. കുവൈത്തിന്റെ പതിനാറാം അമീർ ആയിരുന്നു അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ-ജാബിർ അൽ-സബ.

2020ലാണ് ഇദ്ദേഹം കുവൈത്തിന്റെ ചുമതല ഏറ്റെടുത്തത്. മേഖലയിലെ ഐക്യത്തിനായി പ്രവർത്തിച്ച നേതാവ് കൂടിയാണ് ഇദ്ദേഹം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/169757/emirkuwait-sheikh-nawafahmedaljabiralsabah-passedaway)