---
title: "#death | കോഴിക്കോട്​ സ്വദേശി ഉനൈസയിൽ അന്തരിച്ചു "
english_title: "#native #Kozhikode #passed #away #Unaisa"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/169760/native-kozhikode-passed-away-unaisa"
published_at: "2023-12-16T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d83bab5fb8_kozhikkode.jpg"
keywords: []
---

# #death | കോഴിക്കോട്​ സ്വദേശി ഉനൈസയിൽ അന്തരിച്ചു 

> **Lead Summary:** ബുറൈദ: ഖസീം പ്രവിശ്യയിലെ ഉനൈസയിൽ മലയാളി യുവാവ്​ ഹൃദയാഘാതം മൂലം അന്തരിച്ചു.

## Article Content

ബുറൈദ: ഖസീം പ്രവിശ്യയിലെ ഉനൈസയിൽ മലയാളി യുവാവ്​ ഹൃദയാഘാതം മൂലം അന്തരിച്ചു.

ഉനൈസ ടൗൺ സൂഖിൽ താമസിക്കുന്ന കോഴിക്കോട് പുന്നശ്ശേരി കാക്കൂര് സ്വദേശി ചെന്നിലേരി വിജയൻ നായരുടെ മകൻ രാജൻ (36) ആണ്​ ഇന്ന് (ശനിയാഴ്​ച) രാവിലെ താമസ സ്ഥലത്ത് വെച്ച് മരിച്ചത്​.

ഉനൈസയിൽ വെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി രംഗത്തുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/169760/native-kozhikode-passed-away-unaisa)