---
title: "#death | പ്രവാസി മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു"
english_title: "#Expatriate #Malayali #died #after #collapsing #while #working"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170024/expatriate-malayali-died-after-collapsing-while-working"
published_at: "2023-12-17T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657efdecbeccc_gcc.jpg"
keywords: []
---

# #death | പ്രവാസി മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

> **Lead Summary:** **റിയാദ്: [www.truevisionnews.com] **റിയാദിലെ വർക്ക് ​ഷോപ്പിൽ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു. മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി മാമൂട്ടിൽ സുകുമാരൻ സുദീപ്​ ആണ്​ മരിച്ചത്​.

## Article Content

**റിയാദ്: [www.truevisionnews.com] **റിയാദിലെ വർക്ക് ​ഷോപ്പിൽ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു. മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി മാമൂട്ടിൽ സുകുമാരൻ സുദീപ്​ ആണ്​ മരിച്ചത്​.

റിയാദ്​ എക്​സിറ്റ്​ എട്ടിൽ ദമ്മാം റോഡിലുള്ള ഫഹസ്​ ദൗരിയിലാണ്​​ സുദീപ്​ ജോലി ചെയ്യുന്ന വർക്ക്​ ഷോപ്പ്​. വാഹനങ്ങളുടെ ഓയിൽ മാറ്റുന്ന ജോലിക്കിടെയാണ്​ കുഴഞ്ഞുവീണത്​.

ഹൃദയാഘാതമുണ്ടായി പെ​ട്ടെന്ന്​ മരണം സംഭവിച്ചു. മൃതദേഹം സമീപത്തെ റഫ ആശുപത്രിയിലാണ്​. ഉടൻ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റും​.

കഴിഞ്ഞ 33 വർഷമായി റിയാദിൽ പ്രവാസിയാണ്​. ഭാര്യ: ബിജി, മക്കൾ: സോനു, ശ്രുതി.

മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ​ (ഐ.സി.എഫ്) വെൽഫെയർ വിഭാഗം സെക്രട്ടറി റസാഖ് വയൽക്കരയുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170024/expatriate-malayali-died-after-collapsing-while-working)