---
title: "#pneumonia | റിയാദിൽ ന്യുമോണിയ ബാധിച്ച് പ്രവാസി  മരിച്ചു"
english_title: "#native #UP #who #being #treated #hospital #Riyadh #pneumonia #died #heartattack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170303/native-up-who-being-treated-hospital-riyadh-pneumonia-died-heartattack"
published_at: "2023-12-18T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658051f5b6054_death.jpg"
keywords: []
---

# #pneumonia | റിയാദിൽ ന്യുമോണിയ ബാധിച്ച് പ്രവാസി  മരിച്ചു

> **Lead Summary:** **റിയാദ്: **ന്യുമോണിയ ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യു.പി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

## Article Content

**റിയാദ്: **ന്യുമോണിയ ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യു.പി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

റിയാദ് അൽ ഈമാൻ ആശുപത്രിയിൽ ലഖ്നോ സ്വദേശി മുഹമ്മദ്‌ ലുക്മാൻ (30) ആണ് മരിച്ചത്.

അവിവാഹിതനായ ഇദ്ദേഹം റിയാദിലെ ഷവാഹിദ് ഇൻഡസ്ട്രിയൽ റോഡ്സ് കമ്പനിയിൽ നാല് വർഷമായി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: ഫാറൂഖ്. മാതാവ്: റബിഅ ബീഗം. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കമ്പനിയിലെ ലുക്മാന്‍റെ സൃഹൃത്ത് രഞ്ജിത്ത് ബാബുവിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170303/native-up-who-being-treated-hospital-riyadh-pneumonia-died-heartattack)