---
title: "#accident | ഷാര്‍ജയില്‍ വാഹനാപകടം; മൂന്ന് മരണം, ഒരാള്‍ക്ക് പരുക്ക്"
english_title: "#Car #accident #Sharjah #Three #dead #one #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170308/car-accident-sharjah-three-dead-one-injured"
published_at: "2023-12-18T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65805365ae108_accident.jpg"
keywords: []
---

# #accident | ഷാര്‍ജയില്‍ വാഹനാപകടം; മൂന്ന് മരണം, ഒരാള്‍ക്ക് പരുക്ക്

> **Lead Summary:** **ഷാര്‍ജ: **എമിറേറ്റില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് എമിറാത്തികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. അല്‍ സുബൈര്‍ തുരങ്കത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

## Article Content

**ഷാര്‍ജ: **എമിറേറ്റില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് എമിറാത്തികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. അല്‍ സുബൈര്‍ തുരങ്കത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

എമിറേറ്റ്സ് റോഡിൽ അൽ സുബൈർ ടണലിൽ നിന്ന് ബ്രിഡ്ജ് നമ്പർ 7 ലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ ഇരുവശവും വേര്‍തിരിക്കുന്ന കോണ്‍ക്രീറ്റ് ബാരിയറും ലൈറ്റ് തൂണിലും ഇടിക്കുകയായിരുന്നു.

മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വിവരം അറിഞ്ഞ ഉടന്‍ പൊലീസ സംഘവും ആംബുലന്‍സും സംഭവ സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തെക്കുറിച്ച് ഷാർജ പൊലീസ് സെൻട്രൽ ഓപ്പറേഷൻസ് റൂമിന് ശനിയാഴ്ച രാത്രി 7.17 ന് റിപ്പോർട്ട് ലഭിച്ചത്. മരിച്ചവരുടെ കുടുംബത്തിന് ഷാര്‍ജ പൊലീസ് അനുശോചനം അറിയിച്ചു. വാഹനമോടിക്കുന്ന എല്ലാവരും കൃത്യമായി ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170308/car-accident-sharjah-three-dead-one-injured)