റിയാദ് : സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് വാക്സിന്റെ (Covid vaccine) ബൂസ്റ്റർ ഡോസ് Booster dose) എല്ലാവർക്കും എടുക്കാനുള്ള സംവിധാനം നിലവിൽ വന്നു.
രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്ത് ആറു മാസം പിന്നിട്ടവർക്ക് മാത്രമായിരുന്നു ഇതുവരെ ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്. അതിനുള്ള സംവിധാനമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആ കാലപരിധി കുറച്ചിരിക്കുകയാണ്.
ആവശ്യമുള്ളപ്പോൾ ബുക്ക് ചെയ്ത് ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാനുള്ള സംവിധാനമാണ് നിലവിലായത്. ആരോഗ്യവകുപ്പിന്റെ ‘സൈഹത്വി’ എന്ന മൊബൈൽ ആപ് വഴി ബൂസ്റ്റർ ഡോസിന് ബുക്ക് ചെയ്യാം.
രണ്ട് ഡോസ് പൂർത്തിയാക്കിയ എല്ലാവർക്കും ബൂസ്റ്റർ ഡോസിനായി ബുക്ക് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Saudi Arabia gives booster dose to everyone who needs it