---
title: "#arrested| തൊ​ഴി​ൽ നി​യ​മ ലം​ഘനം; മസ്കത്തിൽ 28 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ"
english_title: "#Violation #laborlaw #28 #expatriates #arrested #Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170555/violation-laborlaw-28-expatriates-arrested-muscat"
published_at: "2023-12-19T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65818acc7d238_arrested.jpg"
keywords: []
---

# #arrested| തൊ​ഴി​ൽ നി​യ​മ ലം​ഘനം; മസ്കത്തിൽ 28 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്​: [**തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 28 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ അ​ധി​കൃ​ത​ർ അ​റ​സ്റ്റു​ ചെ​യ്​​തു. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ലേ​ബ​ർ വെ​ൽ​ഫെ​യ​ർ മു​ഖേ​ന മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലായത്.

## Article Content

**മ​സ്ക​ത്ത്​: [**തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 28 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ അ​ധി​കൃ​ത​ർ അ​റ​സ്റ്റു​ ചെ​യ്​​തു. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ലേ​ബ​ർ വെ​ൽ​ഫെ​യ​ർ മു​ഖേ​ന മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലായത്.

പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നു നി​രീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന. നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു പ​ല പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളും ഇ​രു​മ്പും സ്ക്രാ​പ്പു​ക​ളും മ​റ്റും ശേ​ഖ​രി​ക്കു​ന്ന ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​താ​യി അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170555/violation-laborlaw-28-expatriates-arrested-muscat)