---
title: "#surgery | വേർപെടുത്തൽ ശസ്ത്രക്രിയക്കായി എറിത്രിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു"
english_title: "#Eritrean #conjoined #twins #brought #Riyadh #separation #surgery"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170608/eritrean-conjoined-twins-brought-riyadh-separation-surgery"
published_at: "2023-12-19T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581b327c7165_uae.jpg"
keywords: []
---

# #surgery | വേർപെടുത്തൽ ശസ്ത്രക്രിയക്കായി എറിത്രിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു

> **Lead Summary:** **റിയാദ്: **ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കാനായി എറിത്രിയൻ സയാമീസ് ഇരട്ടകളായ അസ്മ, സുമയ്യ എന്നീ കുട്ടികളെ റിയാദിലെത്തിച്ചു.

## Article Content

**റിയാദ്: **ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കാനായി എറിത്രിയൻ സയാമീസ് ഇരട്ടകളായ അസ്മ, സുമയ്യ എന്നീ കുട്ടികളെ റിയാദിലെത്തിച്ചു.

സൽമാൻ രാജാവിെൻറ നിർദേശാനുസരണം എയർ മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ മാതാപിതാക്കളോടൊപ്പം കുരുന്നുകളെ അസ്മറയിൽ നിന്ന് റിയാദ് വിമാനത്താവളത്തിലെത്തിച്ചത്.

റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് കുട്ടികളെ പ്രവേശിപ്പിച്ചു.

വേർപ്പെടുത്തൽ സാധ്യതകൾ പരിശോധിക്കുന്നതിനായി വരുംദിവസങ്ങളിൽ ഇരട്ടകളെ ആരോഗ്യ പരിശോധനകൾ വിധേയമാക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170608/eritrean-conjoined-twins-brought-riyadh-separation-surgery)