---
title: "#accident | കുവൈത്തിൽ വാഹനാപകടം; ഒരാൾ മരിച്ചു"
english_title: "#One #person #died #car #accident #Kabd #Road #Kuwait."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170619/one-person-died-car-accident-kabd-road-kuwait"
published_at: "2023-12-19T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581c409e0961_accident.jpg"
keywords: []
---

# #accident | കുവൈത്തിൽ വാഹനാപകടം; ഒരാൾ മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിലെ കബ്‍ദ് റോ‍ഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിലെ കബ്‍ദ് റോ‍ഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. കബ്ദ് റോഡിൽ വാഹനം മറിഞ്ഞതായി കബ്ദ് സെന്റർ ഫയർ ബ്രിഗേഡിൽ വിവരം ലഭിക്കുകയായിരുന്നു.

അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ബന്ധപ്പെട്ട അതോറിറ്റികൾ കൂടുതൽ അന്വേഷണം നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170619/one-person-died-car-accident-kabd-road-kuwait)