---
title: "#arrest | ഒമാനിലെ മസ്‌കറ്റ് ഗവർണറേറ്റിൽ മോഷണം; മൂന്നു പേർ പിടിയിൽ "
english_title: "#Theft #Muscat #Governorate #Oman #Three #people #under #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170629/theft-muscat-governorate-oman-three-people-under-arrest"
published_at: "2023-12-19T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581d05aa111d_arrest.jpg"
keywords: []
---

# #arrest | ഒമാനിലെ മസ്‌കറ്റ് ഗവർണറേറ്റിൽ മോഷണം; മൂന്നു പേർ പിടിയിൽ 

> **Lead Summary:** **മസ്‌കറ്റ്: [ **ഒമാനിലെ മസ്‌കറ്റ് ഗവർണറേറ്റിൽ മോഷണം നടത്തിയ മൂന്ന് പേർ പിടിയിൽ. കടയിൽ നിന്നും നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച സംഭവത്തിലാണ് ഇവരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**മസ്‌കറ്റ്: [ **ഒമാനിലെ മസ്‌കറ്റ് ഗവർണറേറ്റിൽ മോഷണം നടത്തിയ മൂന്ന് പേർ പിടിയിൽ. കടയിൽ നിന്നും നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച സംഭവത്തിലാണ് ഇവരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്.

ഗവർണറേറ്റിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമ നടപടികളും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

അതേസമയം ഒമാനിൽ തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 28 പ്രവാസി തൊഴിലാളികൾ അറസ്റ്റിലായി. മസ്‌കത്ത് ഗവർണറേറ്റിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തൊഴിൽ മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ വെൽഫെയർ മുഖേന മസ്‌കറ്റ് ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

നിയമം ലംഘിച്ച് പല പ്രവാസി തൊഴിലാളികളും ഇരുമ്പും സ്‌ക്രാപ്പും മറ്റും ശേഖരിക്കുന്ന ജോലിയിൽ ഏർപ്പെടുന്നതായി അധികൃതർ കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170629/theft-muscat-governorate-oman-three-people-under-arrest)