---
title: "#death | ഒമാൻ മുൻ പ്രവാസികൾ നാട്ടിൽ  അന്തരിച്ചു"
english_title: "#Former #expatriates #Oman #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170641/former-expatriates-oman-died-country"
published_at: "2023-12-20T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582449159cf3_oman.jpg"
keywords: []
---

# #death | ഒമാൻ മുൻ പ്രവാസികൾ നാട്ടിൽ  അന്തരിച്ചു

> **Lead Summary:** **മസ്കത്ത്​: **ഹൃദയാഘാതത്തെ തുടർന്ന്​ പ്രവാസി സംരംഭകനും 42 വർഷക്കാലം ഒമാനിൽ പ്രവാസജീവിതം നയിച്ചയാളുമായ പള്ളിപ്പുറം ആർ.എസ്​ ഭവനിൽ എൻ. രാമകൃഷ്ണൻ തിരുവനന്തപുരത്ത്​ അന്തരിച്ചു.

## Article Content

**മസ്കത്ത്​: **ഹൃദയാഘാതത്തെ തുടർന്ന്​ പ്രവാസി സംരംഭകനും 42 വർഷക്കാലം ഒമാനിൽ പ്രവാസജീവിതം നയിച്ചയാളുമായ പള്ളിപ്പുറം ആർ.എസ്​ ഭവനിൽ എൻ. രാമകൃഷ്ണൻ തിരുവനന്തപുരത്ത്​ അന്തരിച്ചു.

റിജുറാം എൽ.എൽ.സി കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയിരുന്നു. ഭാര്യ: പരേതയായ യശോദ. മക്കൾ: റിജുറാം (ചലചിത്ര, സീരിയൽ നടൻ), ഷിജു രാമകൃഷ്ണൻ. മരുമക്കൾ: പ്രതിഭ, അർച്ചന.

മസ്കത്ത്​: ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന തൃശൂർ എറിയാട് പേബസാർ അമ്മു റോഡിൽ താമസിക്കുന്ന പാമ്പിനെഴുത്ത് അബ്ദുല്ല (76) അന്തരിച്ചു.

ഭാര്യ: ആരിഫ. മക്കൾ: റഫീഖ് (മുസ്കത്ത്​), റാഷിദ് (ദുബൈ), റിയാസ് (സൗദി അറേബ്യ). മരുമക്കൾ : റിഷ, സിയ, മുബീന. ഖബറടക്കം വ്യാഴാഴ്ച എറിയാട് മഹല്ല് ജമാഅത്ത് ഖബർസ്ഥാനിൽ അസർ നമസ്കാരത്തിന്​ ശേഷം നടക്കും. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170641/former-expatriates-oman-died-country)