---
title: "#oman | മസ്ക്കറ്റ്-അബുദബി സര്‍വീസ്; രണ്ട് മാസത്തിനുള്ളില്‍ യാത്ര ചെയ്തത് 7000 പേര്‍"
english_title: "#Muscat #AbuDhabi #service #7000 #people #traveled #two #months"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170700/muscat-abudhabi-service-7000-people-traveled-two-months"
published_at: "2023-12-20T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65827c81c26c0_oman.jpg"
keywords: []
---

# #oman | മസ്ക്കറ്റ്-അബുദബി സര്‍വീസ്; രണ്ട് മാസത്തിനുള്ളില്‍ യാത്ര ചെയ്തത് 7000 പേര്‍

> **Lead Summary:** രണ്ട് മാസത്തിനുള്ളിൽ ഒമാൻ ദേശീയ കമ്പനിയായ മുവാസലാത്തിന്റെ മസ്കറ്റ്- അബൂദബി ബസ് സർവീസ് ഉപയോ​ഗിച്ചത് 7000 പേർ.

## Article Content

രണ്ട് മാസത്തിനുള്ളിൽ ഒമാൻ ദേശീയ കമ്പനിയായ മുവാസലാത്തിന്റെ മസ്കറ്റ്- അബൂദബി ബസ് സർവീസ് ഉപയോ​ഗിച്ചത് 7000 പേർ.

ഒക്ടോബർ ഒന്ന് മുതൽ നവംബർ 30വരെയുള്ള കണക്കാണിത്. കോവിഡിനെ തുടർന്ന് ബസ് സർവീസ് നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ ഒക്ടോബറിലാണ് പുനരാരംഭിച്ചത്.

രണ്ട് മാസത്തിനുള്ളിൽ 7000 പേരാണ് മസ്കറ്റ്- അബൂദബി റൂട്ടിൽ ബസ് യാത്ര നടത്തിയതെന്നാണ് അധികൃതർ അറിയിച്ചു.

മസ്ക്കറ്റ്, ബുറൈമി, അൽ ഐൻ വഴിയാണ് അബുദബിയിലേക്ക് സർവീസ് നടത്തുന്നത്.

23 കിലോ​ഗ്രാം ല​ഗേജും ഏഴ് കിലോ ഹാൻഡ് ബാ​ഗുമാണ് അനുവദിക്കുക. 11.5 റിയാൽ ആണ് വൺവെ ടിക്കറ്റ് നിരക്ക്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170700/muscat-abudhabi-service-7000-people-traveled-two-months)