---
title: "#death | വ​ട​ക​ര സ്വ​ദേ​ശി ഖ​ത്ത​റി​ൽ അന്തരിച്ചു "
english_title: "#native #Vadakara #passed #away #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170706/native-vadakara-passed-away-qatar"
published_at: "2023-12-20T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658281f2971fd_gcc.jpg"
keywords: []
---

# #death | വ​ട​ക​ര സ്വ​ദേ​ശി ഖ​ത്ത​റി​ൽ അന്തരിച്ചു 

> **Lead Summary:** ദോ​ഹ: വ​ട​ക​ര ഏ​റാ​മ​ല സ്വ​ദേ​ശി മേ​ല​ത്ത് അ​ബ്ദു​ൽ സ​ലാം ഖ​ത്ത​റി​ൽ അന്തരിച്ചു. 35 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഇ​ദ്ദേ​ഹം, മൂ​ന്നാ​ഴ്ച മു​മ്പ് ഖ​ത്ത​റി​ലെ​ത്തി​യ​താ​യി​രു​ന്നു.

## Article Content

ദോ​ഹ: വ​ട​ക​ര ഏ​റാ​മ​ല സ്വ​ദേ​ശി മേ​ല​ത്ത് അ​ബ്ദു​ൽ സ​ലാം ഖ​ത്ത​റി​ൽ അന്തരിച്ചു. 35 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഇ​ദ്ദേ​ഹം, മൂ​ന്നാ​ഴ്ച മു​മ്പ് ഖ​ത്ത​റി​ലെ​ത്തി​യ​താ​യി​രു​ന്നു.

​ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ഐ​ൻ​ഖാ​ലി​ദി​ലെ താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ച് ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു മ​ര​ണം. അ​ൽ കി​ൻ​ഡി ട്രേ​ഡി​ങ്, ലി​ങ്ക്‌ ട്രേ​ഡി​ങ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ പാ​ർ​ട്ണ​റും കു​ന്നു​മ്മ​ക്ക​ര മ​ഠ​ത്തി​ൽ പ​ള്ളി മ​ഹ​ല്ല് ക​മ്മി​റ്റി, നു​സ്ര​ത്തു​ൽ ഇ​സ്ലാം മ​ദ്റ​സ എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​യു​മാ​ണ്.

ഭാ​ര്യ: ന​സീ​മ. മ​ക്ക​ൾ: ന​സ്റീ​ൻ, ന​ബീ​ൽ.

മ​രു​മ​ക​ൻ: മ​ർ​സൂ​ഖ്‌ വ​ട​ക​ര. സ​ഹോ​ര​ങ്ങ​ൾ: കു​ഞ്ഞ​മ്മ​ദ്‌ മേ​ല​ത്ത്‌ (റി​ട്ട. സ​ർ​വേ​യ​ർ), മ​മ്മു മാ​സ്റ്റ​ർ (റി​ട്ട. അ​ധ്യാ​പ​ക​ൻ), പ​രേ​ത​നാ​യ കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി മേ​ല​ത്ത്‌, കു​ഞ്ഞ​മ്മ​ദ്‌ കു​ട്ടി മേ​ല​ത്ത്‌ (ഖ​ത്ത​ർ), ശ​രീ​ഫ, അ​ബ്ദു​ൽ സ​മ​ദ്‌ (ഖ​ത്ത​ർ).

മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

മ​യ്യി​ത്ത്‌ ന​മ​സ്കാ​രം ബു​ധ​നാ​ഴ്ച അ​സ​ർ ന​മ​സ്കാ​ര​ശേ​ഷം അ​ബു ഹ​മൂ​ർ പ​ള്ളി​യി​ൽ ന​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170706/native-vadakara-passed-away-qatar)