---
title: "#accident | യുഎഇയില്‍ വാഹനാപകടം; അഞ്ചുപേര്‍ക്ക് പരുക്ക്"
english_title: "#Car #accident #UAE #Five #people #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170776/car-accident-uae-five-people-injured"
published_at: "2023-12-20T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582af09e9ff0_uae.jpg"
keywords: []
---

# #accident | യുഎഇയില്‍ വാഹനാപകടം; അഞ്ചുപേര്‍ക്ക് പരുക്ക്

> **Lead Summary:** ദുബൈ: യുഎഇയില്‍ അല്‍ റുവയ്യയില്‍ മരുഭൂമിയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അശ്രദ്ധമായി വാഹനമോടിച്ചതും സ്റ്റണ്ടും കാരണമാണ് അപകടമുണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു. പരിക്കേറ്റവര്‍ 18നും 20നുമിടയില്‍ പ്രായമുള്ളവരാണ്.

## Article Content

ദുബൈ: യുഎഇയില്‍ അല്‍ റുവയ്യയില്‍ മരുഭൂമിയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അശ്രദ്ധമായി വാഹനമോടിച്ചതും സ്റ്റണ്ടും കാരണമാണ് അപകടമുണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു. പരിക്കേറ്റവര്‍ 18നും 20നുമിടയില്‍ പ്രായമുള്ളവരാണ്.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്കാണ് അപകടം സംബന്ധിച്ച് പൊലീസില്‍ വിവരം ലഭിച്ചത്. ഉടന്‍ തന്നെ ട്രാഫിക് പട്രോളിങ് വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതായി ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു.

19കാരനായ എമിറാത്തി ഡ്രൈവറാണ് വാഹനമോടിച്ചത്. മരുഭൂമയില്‍ വാഹനാഭ്യാസ പ്രകടനം നടത്തുന്നതിനിടെ പെട്ടെന്ന് വണ്ടി തിരിച്ചതാണ് അപകടത്തിന് കാരണമായത്.

ഇതോടെ വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്. സാഹസികമായ ഡ്രൈവിങില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ട്രാഫിക് പൊലീസ് ഡയറക്ടര്‍ ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170776/car-accident-uae-five-people-injured)