---
title: "#punishment| സൗദിയില്‍ മൂന്നു പേരെ കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന്റെ വധശിക്ഷ നടപ്പാക്കി"
english_title: "#Bangladeshiman #killed #three #people #executed #punishment  #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170898/bangladeshiman-killed-three-people-executed-punishment-saudiarabia"
published_at: "2023-12-20T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583153497560_punishment.jpg"
keywords: []
---

# #punishment| സൗദിയില്‍ മൂന്നു പേരെ കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന്റെ വധശിക്ഷ നടപ്പാക്കി

> **Lead Summary:** **മക്ക: [**സൗദി അറേബ്യയില്‍ മൂന്നു പേരെ കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന്റെ വധശിക്ഷ നടപ്പാക്കി. ബംഗ്ലാദേശുകാരന്‍ മുഹമ്മദ് അബുല്‍ഖാസിം റുസ്തം അലി, ഇന്തോനേഷ്യക്കാരികളായ ഖദീജ മുനീര്‍, കാര്‍ത്തീനി എന്നിവരെ കൊലപ്പെടുത്തുകയും മറ്റൊരാളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത അബുല്‍കലാം അശ്‌റഫ് അലിയുടെ വധശിക്ഷയാണ് നടപ്പാക്കിയിരിക്കുന്നത്.

## Article Content

**മക്ക: [**സൗദി അറേബ്യയില്‍ മൂന്നു പേരെ കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന്റെ വധശിക്ഷ നടപ്പാക്കി. ബംഗ്ലാദേശുകാരന്‍ മുഹമ്മദ് അബുല്‍ഖാസിം റുസ്തം അലി, ഇന്തോനേഷ്യക്കാരികളായ ഖദീജ മുനീര്‍, കാര്‍ത്തീനി എന്നിവരെ കൊലപ്പെടുത്തുകയും മറ്റൊരാളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത അബുല്‍കലാം അശ്‌റഫ് അലിയുടെ വധശിക്ഷയാണ് നടപ്പാക്കിയിരിക്കുന്നത്.

മക്ക പ്രവിശ്യയില്‍ ആണ് വധശിക്ഷ നടപ്പാക്കിയത്. കത്തിയും കത്രികയും ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്. ഒപ്പം പ്രതികാരം ചെയ്യാനായി കൊലപാതകങ്ങള്‍ നടത്തിയ പ്രതി കൊല്ലപ്പെട്ടവരുടെ പണവും ആഭരണങ്ങളും കവരുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170898/bangladeshiman-killed-three-people-executed-punishment-saudiarabia)