---
title: "#busservice | മു​വാ​സ​ലാ​ത്തി​ൻറെ മ​സ്ക​ത്ത്​-​അ​ബൂ​ദ​ബി ബ​സ്​​ സ​ർ​വി​സി​ന് പ്രി​യ​മേ​റു​ന്നു "
english_title: "#Muwasalat #MuscatAbuDhabi #busservice #preferred"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170919/muwasalat-muscatabudhabi-busservice-preferred"
published_at: "2023-12-20T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658325e296e98_bus.jpg"
keywords: []
---

# #busservice | മു​വാ​സ​ലാ​ത്തി​ൻറെ മ​സ്ക​ത്ത്​-​അ​ബൂ​ദ​ബി ബ​സ്​​ സ​ർ​വി​സി​ന് പ്രി​യ​മേ​റു​ന്നു 

> **Lead Summary:** **മ​സ്ക​ത്ത്​: [** അ​ടു​ത്തി​ടെ പു​ന​രാം​ഭി​ച്ച മു​വാ​സ​ലാ​ത്തി​ൻറെ മ​സ്ക​ത്ത്​-​അ​ബൂ​ദ​ബി ബ​സ്​​ സ​ർ​വി​സി​ന് പ്രി​യ​മേ​റു​ന്നു. ര​ണ്ട്​ മാ​സ​ത്തി​നു​ള്ളി​ൽ 7000 പേ​രാ​ണ്​ ഈ ​റൂ​ട്ടി​ൽ ബ​സ്​ യാ​ത്ര​ ന​ട​ത്തി​യ​ത്. സ​ർ​വി​സ്​ ആ​രം​ഭി​ച്ച ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ മു​ത​ൽ ന​വം​ബ​ർ 30 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​ര​മാ​ണി​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: [** അ​ടു​ത്തി​ടെ പു​ന​രാം​ഭി​ച്ച മു​വാ​സ​ലാ​ത്തി​ൻറെ മ​സ്ക​ത്ത്​-​അ​ബൂ​ദ​ബി ബ​സ്​​ സ​ർ​വി​സി​ന് പ്രി​യ​മേ​റു​ന്നു. ര​ണ്ട്​ മാ​സ​ത്തി​നു​ള്ളി​ൽ 7000 പേ​രാ​ണ്​ ഈ ​റൂ​ട്ടി​ൽ ബ​സ്​ യാ​ത്ര​ ന​ട​ത്തി​യ​ത്. സ​ർ​വി​സ്​ ആ​രം​ഭി​ച്ച ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ മു​ത​ൽ ന​വം​ബ​ർ 30 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​ര​മാ​ണി​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തി​ൽ 5000 ആ​ളു​ക​ൾ ന​വം​ബ​റി​ലാ​ണ്​ യാ​ത്ര ചെ​യ്ത​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ ബ​സ്​ സ​ർ​വി​സു​ക​ൾ മു​വാ​സ​ലാ​ത്ത്​ നി​ർ​ത്തി​വെ​ച്ച​താ​യി​രു​ന്നു. ഇ​താ​ണ്​ ഒ​ക്​​ടോ​ബ​റി​ൽ തു​ട​ങ്ങി​യ​ത്.

എ​ന്നാ​ൽ, ദു​ബൈ​യി​ലേ​ക്ക്​ ഇ​തു​വ​രെ സ​ർ​വി​സ്​ ആ​രം​ഭി​ച്ചി​ട്ടി​ല്ല. മ​സ്​​ക​ത്ത്​-​ബു​റൈ​മി-​അ​ൽ​ഐ​ൻ വ​ഴി അ​ബൂ​ദ​ബി​യി​ൽ എ​ത്തു​ന്ന രീ​തി​യി​ലാ​ണ്​ റൂ​ട്ടു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ​ൺ​വേ ടി​ക്ക​റ്റ്​ നി​ര​ക്ക്​ 11.5 റി​യാ​ൽ ആ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് 23 കി​ലോ​ഗ്രാം ല​ഗേ​ജും ഏ​ഴ്​ കി​ലോ ഹാ​ൻ​ഡ് ബാ​ഗേ​ജും അ​നു​വ​ദി​ക്കും.

രാ​വി​ലെ 6.30ന് ​അ​സൈ​ബ ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് 11ന് ​ബു​റൈ​മി​യി​ലും ഉ​ച്ച​ക്ക്​ ഒ​രു മ​ണി​ക്ക് അ​ൽ ഐ​നി​ലും 3.40ന് ​അ​ബു​ദ​ബി ബ​സ് സ്റ്റേ​ഷ​നി​ലും എ​ത്തും. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് രാ​വി​ലെ 10.40ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 8.35ന് ​മ​സ്‌​ക​ത്തി​ൽ എ​ത്തും. മു​വാ​സ​ലാ​ത്തി​ന്റെ യു.​എ.​ഇ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത് യാ​ത്രാ​ദു​രി​തം ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

മ​സ്ക​ത്തി​ൽ​നി​ന്ന് യു.​എ.​ഇ​യിലേ​ക്ക് സ്വ​കാ​ര്യ ബ​സ് സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. നി​ല​വി​ൽ ദി​വ​സ​വും മൂ​ന്ന് സ​ർ​വി​സു​ക​ളാ​ണ് ഈ ​ക​മ്പ​നി ന​ട​ത്തു​ന്ന​ത്. റൂ​വി​യി​ൽ​നി​ന്ന് രാ​വി​ലെ ആ​റ്, ഉ​ച്ച​ക്ക് 2.30, രാ​ത്രി ഒ​മ്പ​ത്​ എ​ന്നി​ങ്ങ​നെ​യാ​ണ് സ്വ​കാ​ര്യ ബ​സ് ക​മ്പ​നി​യു​ടെ സ​മ​യം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170919/muwasalat-muscatabudhabi-busservice-preferred)