---
title: "#COVID | സൗദിയില്‍ കൊവിഡ് വകഭേദത്തിൻറെ അതിവേഗ വ്യാപനം; അറിയിപ്പുമായി അധികൃതർ"
english_title: "#Rapid #spread #covid #variant #Saudi #Authorities #notification"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/171173/rapid-spread-covid-variant-saudi-authorities-notification"
published_at: "2023-12-21T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65845b9506ec0_covid.jpg"
keywords: []
---

# #COVID | സൗദിയില്‍ കൊവിഡ് വകഭേദത്തിൻറെ അതിവേഗ വ്യാപനം; അറിയിപ്പുമായി അധികൃതർ

> **Lead Summary:** റിയാദ്: സൗദി അറേബ്യയില്‍ കൊവിഡിന്റെ വകഭേദമായ ജെ എന്‍-1 വൈറസിന്റെ അതിവേഗ വ്യാപനം ശ്രദ്ധയില്‍പ്പെട്ടതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. ജെഎന്‍-1 വൈറസ് വ്യാപന അനുപാതം 36 ശതമാനമാണ്.

## Article Content

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡിന്റെ വകഭേദമായ ജെ എന്‍-1 വൈറസിന്റെ അതിവേഗ വ്യാപനം ശ്രദ്ധയില്‍പ്പെട്ടതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. ജെഎന്‍-1 വൈറസ് വ്യാപന അനുപാതം 36 ശതമാനമാണ്.

തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. കൊവിഡ്-19 വൈറസ് വകഭേദങ്ങളിൽ ഒന്നാണ് ജെ.എൻ-1 വകഭേദം.

ഇത് ഒരു പുതിയ പകർച്ചവ്യാധിയാണെന്ന രീതിയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ല. കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് ഫലപ്രാപ്തി നിലവിലുണ്ട്. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കടുത്ത നിയന്ത്രണങ്ങൾ ബാധകമാക്കേണ്ട ആവശ്യമില്ലെന്നും പബ്ലിക് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/171173/rapid-spread-covid-variant-saudi-authorities-notification)