---
title: "#DEATH | ജോലി കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ നെഞ്ചുവേദന; മലയാളി യുവാവ് യുഎഇയിൽ മരിച്ചു"
english_title: "#malayali #man #died #uae"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/171176/malayali-man-died-uae"
published_at: "2023-12-21T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65845c5f3dc02_gcc.jpg"
keywords: []
---

# #DEATH | ജോലി കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ നെഞ്ചുവേദന; മലയാളി യുവാവ് യുഎഇയിൽ മരിച്ചു

> **Lead Summary:** ദുബൈ: മലയാളി യുവാവ് യുഎഇയിൽ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ ഷാനിദ് എന്ന യുവാവാണ് ദുബൈയിൽ മരിച്ചത്. ദുബൈ അൽ-കൂസ് 2ൽ ഗ്രോസറി ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. 24 വയസാണ്.

## Article Content

ദുബൈ: മലയാളി യുവാവ് യുഎഇയിൽ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ ഷാനിദ് എന്ന യുവാവാണ് ദുബൈയിൽ മരിച്ചത്. ദുബൈ അൽ-കൂസ് 2ൽ ഗ്രോസറി ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. 24 വയസാണ്.

ജോലി കഴിഞ്ഞു റൂമിൽ മടങ്ങി എത്തിയ ഷാനിദിനു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതം ആണെന്നാണ് നിഗമനം. മൃതദേഹം നാട്ടിൽ എത്തിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/171176/malayali-man-died-uae)