---
title: "#FarmersMarket | ഫാ​ർ​​മേ​ഴ്​​സ്​ മാ​ർ​ക്ക​റ്റി​ന്​ നാ​ളെ ബു​ദ​യ്യ പാ​ർ​ക്കി​ൽ തു​ട​ക്കം "
english_title: "#Farmers #Market #start #tomorrow #BudaiyaPark"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/171287/farmers-market-start-tomorrow-budaiyapark"
published_at: "2023-12-22T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658525c7d77bf_farmers_market.jpg"
keywords: []
---

# #FarmersMarket | ഫാ​ർ​​മേ​ഴ്​​സ്​ മാ​ർ​ക്ക​റ്റി​ന്​ നാ​ളെ ബു​ദ​യ്യ പാ​ർ​ക്കി​ൽ തു​ട​ക്കം 

> **Lead Summary:** മ​നാ​മ: 11ാമ​ത്​ ഫാ​ർ​​മേ​ഴ്​​സ്​ മാ​ർ​ക്ക​റ്റി​ന്​ നാ​ളെ ബു​ദ​യ്യ പാ​ർ​ക്കി​ൽ തു​ട​ക്ക​മാ​വും. രാ​വി​ലെ ഏ​ഴു​ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മാ​ർ​ക്ക​റ്റ്​ ​ത​​ദ്ദേ​ശീ​യ കർഷകരെയും കാ​ർ​ഷി​ക വി​ള​ക​ളെ​യും സ്​​ഥാ​പ​ന​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

## Article Content

മ​നാ​മ: 11ാമ​ത്​ ഫാ​ർ​​മേ​ഴ്​​സ്​ മാ​ർ​ക്ക​റ്റി​ന്​ നാ​ളെ ബു​ദ​യ്യ പാ​ർ​ക്കി​ൽ തു​ട​ക്ക​മാ​വും. രാ​വി​ലെ ഏ​ഴു​ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മാ​ർ​ക്ക​റ്റ്​ ​ത​​ദ്ദേ​ശീ​യ കർഷകരെയും കാ​ർ​ഷി​ക വി​ള​ക​ളെ​യും സ്​​ഥാ​പ​ന​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

​​​‘പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന ചാ​മ്പ്യ​ൻ​സ്​’ എ​ന്ന പേ​രി​ലാ​ണ്​ ഇ​​പ്രാ​വ​ശ്യ​ത്തെ മാ​ർ​ക്ക​റ്റ്. നാ​ഷ​ന​ൽ ഇ​നീ​ഷ്യേ​റ്റി​വ്​ ഫോ​ർ അ​ഗ്രി​ക​ൾ​ച​റ​ൽ ഡെ​വ​ല​പ്​​മെ​ൻറി​ൻറെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​തൊ​രു​ക്കു​ന്ന​ത്.

ബ​ഹ്​​റൈ​ൻറെ കാ​ർ​ഷി​ക സം​സ്​​കാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ത​ദ്ദേ​ശീ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ മാ​ർ​ക്ക​റ്റ്​ ക​ണ്ടെ​ത്തു​ന്ന​തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ സാ​ധ്യ​മാ​ക്കു​ന്ന​തി​നു​മു​ദ്ദേ​ശി​ച്ചാ​ണ്​ വ​ർ​ഷം​ തോ​റും മാ​ർ​ക്ക​റ്റ് ന​ട​ത്തു​ന്ന​ത്.

ഇ​പ്രാ​വ​ശ്യം എ​സ്.​ടി.​സി ബ​ഹ്​​റൈ​ൻറെ പി​ന്തു​ണ​യും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ​യാ​ണ്​ ഇ​​ക്കു​റി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/171287/farmers-market-start-tomorrow-budaiyapark)