---
title: "#congratulates | കുവൈത്ത് അമീറിന് അഭിനന്ദനം അറിയിച്ച് ലോകം "
english_title: "#world #congratulates #Emir #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/171388/world-congratulates-emir-kuwait"
published_at: "2023-12-22T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65856a7ec4355_kuwait_amir.jpg"
keywords: []
---

# #congratulates | കുവൈത്ത് അമീറിന് അഭിനന്ദനം അറിയിച്ച് ലോകം 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** കു​വൈ​ത്ത് 17ാമ​ത് അ​മീ​റാ​യി ചു​മ​ത​ല​യേ​റ്റ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ അ​ഭി​ന​ന്ദ​ങ്ങ​ൾ നേ​ർ​ന്നു. അ​മീ​റി​ന് ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും നേ​ർ​ന്ന് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ൽ കു​റി​പ്പി​ട്ടു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** കു​വൈ​ത്ത് 17ാമ​ത് അ​മീ​റാ​യി ചു​മ​ത​ല​യേ​റ്റ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ അ​ഭി​ന​ന്ദ​ങ്ങ​ൾ നേ​ർ​ന്നു. അ​മീ​റി​ന് ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും നേ​ർ​ന്ന് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ൽ കു​റി​പ്പി​ട്ടു.

പു​തി​യ അ​മീ​റി​ന് കീ​ഴി​ൽ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം വ​രും കാ​ല​ങ്ങ​ളി​ലും അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കു​മെ​ന്ന് ത​നി​ക്ക് വി​ശ്വാ​സ​മു​ണ്ടെ​ന്ന് ന​രേ​ന്ദ്ര മോ​ദി വ്യ​ക്ത​മാ​ക്കി.സ്ഥാ​നാ​രോ​ഹ​ണ​ത്തി​ൽ യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​നും കു​വൈ​ത്ത് അ​മീ​റി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ യു.​എ.​ഇ പ്ര​സി​ഡ​ന്റ് കു​വൈ​ത്ത് അ​മീ​റി​ന് ന​ല്ല ആ​രോ​ഗ്യ​വും എ​ല്ലാ വി​ജ​യ​വും നേ​ർ​ന്നു. യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്റും പ്ര​ധാ​ന​മ​ന്ത്രി​യും ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂ​മും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

പോ​ർ​ചു​ഗ​ൽ പ്ര​സി​ഡ​ന്റ് മാ​ർ​സെ​ലോ റെ​ബെ​ലോ ഡി ​സൂ​സ​യും കു​വൈ​ത്ത് അ​മീ​റി​നെ അ​ഭി​ന​ന്ദി​ച്ചു. അ​മീ​റി​ന് ന​ല്ല ആ​രോ​ഗ്യ​വും നേ​ർ​ന്നു. കു​വൈ​ത്തി​നെ കൂ​ടു​ത​ൽ സ​മൃ​ദ്ധ​വും ഫ​ല​പ്ര​ദ​വു​മാ​യ ഭാ​വി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​ൽ അ​മീ​റി​ന് കൂ​ടു​ത​ൽ വി​ജ​യ​ങ്ങ​ൾ ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം സ​ന്ദേ​ശ​ത്തി​ൽ ആ​ശം​സി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/171388/world-congratulates-emir-kuwait)