---
title: "#death |പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു"
english_title: "#Expatriate #Malayali #youth #died #Dubai."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/171940/expatriate-malayali-youth-died-dubai"
published_at: "2023-12-24T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65884bde42ddf_death.jpg"
keywords: []
---

# #death |പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു

> **Lead Summary:** പ്രവാസി മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. മലപ്പുറം തിരൂര്‍ കുറ്റൂര്‍ സ്വദേശിയും എഎകെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരില്‍ ഒരാളുമായ മുഹമ്മദ് കുട്ടി ഹാജിയുടെ മകന്‍ പി മുഹമ്മദ് നിസാര്‍ ആണ് ദുബൈയില്‍ മരിച്ചത്.

## Article Content

പ്രവാസി മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. മലപ്പുറം തിരൂര്‍ കുറ്റൂര്‍ സ്വദേശിയും എഎകെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരില്‍ ഒരാളുമായ മുഹമ്മദ് കുട്ടി ഹാജിയുടെ മകന്‍ പി മുഹമ്മദ് നിസാര്‍ ആണ് ദുബൈയില്‍ മരിച്ചത്.

പനി ബാധിച്ച് കുറച്ചു നാളുകളായി ആസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

10 വർഷത്തിലധികമായി അവീർ കേന്ദ്രമായുള്ള എ.എ.കെ ഗ്രൂപ്പിനു കീഴിലെ ഫ്രൂട്ട്, വെജിറ്റബിൾ മൊത്തവ്യാപാര സ്ഥാപനങ്ങളുടെ ഡയറക്ടർമാരിലൊരാളായിരുന്നു നിസാർ. യു.എ.ഇ ഇസ്ലാഹി സെന്‍റർ നാഷനൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു.

ജീവകാരുണ്യ പ്രവർത്തന മേഖലയിലും ഏറെ സജീവമായിരുന്നു ഇദ്ദേഹം. മാതാവ്: അസ്മാബി, ഭാര്യ: സഫ, മക്കള്‍: മിസ്ഹബ്, ലീഫ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/171940/expatriate-malayali-youth-died-dubai)