---
title: "#death | കണ്ണൂർ സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു"
english_title: "#Malayali #who #being #treated #hospital #Riyadh #died #illness."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/171941/malayali-who-being-treated-hospital-riyadh-died-illness"
published_at: "2023-12-24T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65885498e3aab_death.jpg"
keywords: []
---

# #death | കണ്ണൂർ സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു

> **Lead Summary:** അസുഖബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു.

## Article Content

അസുഖബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു.

കണ്ണൂർ ഇരിക്കൂർ സ്വദേശി കുന്നുംപുറത്ത് പുതിയ പുറയിൽ ഖദീജ മൻസിൽ മമ്മു (59) ആണ്​ റിയാദ്​ എക്​സിറ്റ്​ അഞ്ചി കിങ്​ഡം ആശുപത്രിയിൽ മരിച്ചത്​.

ഒരാഴ്​ചയായി ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു. ഇന്ന്​ ഉച്ചക്ക്​ 12 ഓടെയായിരുന്നു അന്ത്യം. പിതാവ്​ ആശുപത്രിയിലായത്​ അറിഞ്ഞ്​ മകൻ ഷഹൽ നാട്ടിൽനിന്ന്​ സന്ദർശന വിസയിൽ ഇന്ന്​ രാവിലെ റിയാദിലെത്തിയിരുന്നു.

ആശുപത്രിയിലെത്തി പിതാവിനെ കണ്ട്​ മകൻ റൂമിലേക്ക്​ മടങ്ങിയശേഷമായിരുന്നു മരണം. ഹുസ്സൻ-ആയിശുമ്മ ദമ്പതികളുടെ മകനാണ്​ മരിച്ച മമ്മു.

ഭാര്യ: സാബിറ, ഷഹലിനെ കൂടാതെ അസ്ന എന്ന മകളുമുണ്ട്​. മമ്മുവിന്റെ സഹോദരൻ റഫീഖ്​ റിയാദിലുണ്ട്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റഫീഖിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/171941/malayali-who-being-treated-hospital-riyadh-died-illness)