---
title: "#Dubai | അനധികൃതമായി നടത്തുന്ന ഫാമുകൾ നിയന്ത്രിക്കുന്നതിനായി നിയമം പ്രഖ്യാപിച്ച് ദുബായ് "
english_title: "#Dubai #announces #law #control #illegal #farms"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/171983/dubai-announces-law-control-illegal-farms"
published_at: "2023-12-25T00:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65887e0ea2d33_dubai.jpg"
keywords: []
---

# #Dubai | അനധികൃതമായി നടത്തുന്ന ഫാമുകൾ നിയന്ത്രിക്കുന്നതിനായി നിയമം പ്രഖ്യാപിച്ച് ദുബായ് 

> **Lead Summary:** **ദുബായ്: [ **അനധികൃതമായി നടത്തുന്ന ഫാമുകൾ നിയന്ത്രിക്കുന്നതിനായി നിയമം പ്രഖ്യാപിച്ച് ദുബായ്. സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഉടമയ്ക്ക് ഫാമുകൾ നിർമ്മിക്കാനോ വേലി കെട്ടാനോ പുതിയ നിയമപ്രകാരം അനുവാദമില്ല. നിയമം ലംഘിച്ചാൽ 1000 മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ ഈടാക്കുക.

## Article Content

**ദുബായ്: [ **അനധികൃതമായി നടത്തുന്ന ഫാമുകൾ നിയന്ത്രിക്കുന്നതിനായി നിയമം പ്രഖ്യാപിച്ച് ദുബായ്. സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഉടമയ്ക്ക് ഫാമുകൾ നിർമ്മിക്കാനോ വേലി കെട്ടാനോ പുതിയ നിയമപ്രകാരം അനുവാദമില്ല. നിയമം ലംഘിച്ചാൽ 1000 മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ ഈടാക്കുക.

യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് പ്രഖ്യാപിച്ചത്. അതേസമയം നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഉപഭോക്താക്കൾ ഉത്തരവിറങ്ങി മൂന്ന് മാസത്തിനുള്ളിൽ പുതിയ നിയമം പാലിക്കണം.

ദുബായിലെ പൗരന്മാർക്ക് അനുവദിച്ച ഫാമുകൾക്ക് പുതിയ വ്യവസ്തകൾ ബാധകമാണ്. ദുബായ് മുനിസിപ്പാലിറ്റിയുമായി ഏകോപിപ്പിച്ച്​ ഷെയ്ഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ അൽ മക്തൂമിൻറെ സംഭരണ, ധനകാര്യ മന്ത്രാലയത്തിനായിരിക്കും ഫാം കാര്യങ്ങളുടെ​ മേൽനോട്ടത്തിൻറെയും നിയന്ത്രണത്തിൻറെയും ചുമതല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/171983/dubai-announces-law-control-illegal-farms)