---
title: "#death| പ്രവാസി ബുറൈദയിൽ അന്തരിച്ചു"
english_title: "#Expatriate #died #Buraida"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/172098/expatriate-died-buraida"
published_at: "2023-12-25T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65894d3f9ae4f_saudi.jpg"
keywords: []
---

# #death| പ്രവാസി ബുറൈദയിൽ അന്തരിച്ചു

> **Lead Summary:** **ബുറൈദ:[ **പക്ഷാഘാതത്തെ തുടർന്ന് ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർണാടക സ്വദേശി അന്തരിച്ചു. മംഗളൂരു കാപ്പു സ്വദേശി കുഞ്ഞിമൊയ്തീൻ കുട്ടിയുടെ മകൻ മുഹമ്മദ് കുഞ്ഞിയാണ് മരിച്ചത്.

## Article Content

**ബുറൈദ:[ **പക്ഷാഘാതത്തെ തുടർന്ന് ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർണാടക സ്വദേശി അന്തരിച്ചു. മംഗളൂരു കാപ്പു സ്വദേശി കുഞ്ഞിമൊയ്തീൻ കുട്ടിയുടെ മകൻ മുഹമ്മദ് കുഞ്ഞിയാണ് മരിച്ചത്.

12 വർഷമായി ബുറൈദയിലുള്ള ഇദ്ദേഹം ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ബദ്റുന്നിസ. മക്കൾ: ഉമൈറ, സുമയ്യ, റാഹില, റംഷീന. മരുമക്കൾ: അബ്​ദുൽ കരീം, റിസ്​വാൻ, ഉബൈദ്. മൃതദേഹം ബുറൈദയിൽ ഖബറടക്കാൻ കെ.എം.സി.സി വെൽഫെയർ വിങ്​ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/172098/expatriate-died-buraida)