---
title: "#fined | വാ​ഹ​നാ​ഭ്യാ​സം നടത്തി; മൂ​ന്നു പേ​ർ​ക്ക് പി​ഴ​യും റോ​ഡ് ക​ഴു​ക​ലും ശി​ക്ഷ "
english_title: "#Conducted #driving #practice #Three #people #fined #washed #road"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/172129/conducted-driving-practice-three-people-fined-washed-road"
published_at: "2023-12-25T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6589662fd212e_fine.jpg"
keywords: []
---

# #fined | വാ​ഹ​നാ​ഭ്യാ​സം നടത്തി; മൂ​ന്നു പേ​ർ​ക്ക് പി​ഴ​യും റോ​ഡ് ക​ഴു​ക​ലും ശി​ക്ഷ 

> **Lead Summary:** **അ​ബൂ​ദ​ബി: [ **വാ​ഹ​നാ​ഭ്യാ​സം ന​ട​ത്തി​യ​തി​ന് അ​ൽ​ഐ​നി​ൽ മൂ​ന്നു പേ​ർ​ക്ക് 50,000 ദി​ർ​ഹം വീ​തം പി​ഴ​യും സാ​മൂ​ഹി​ക സേ​വ​ന​വും ശി​ക്ഷ. മൂ​വ​രു​ടെ​യും ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ൾ മൂ​ന്നു മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യാ​നും വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടാ​നും കോ​ട​തി വി​ധി​ച്ചു.

## Article Content

**അ​ബൂ​ദ​ബി: [ **വാ​ഹ​നാ​ഭ്യാ​സം ന​ട​ത്തി​യ​തി​ന് അ​ൽ​ഐ​നി​ൽ മൂ​ന്നു പേ​ർ​ക്ക് 50,000 ദി​ർ​ഹം വീ​തം പി​ഴ​യും സാ​മൂ​ഹി​ക സേ​വ​ന​വും ശി​ക്ഷ. മൂ​വ​രു​ടെ​യും ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ൾ മൂ​ന്നു മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യാ​നും വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടാ​നും കോ​ട​തി വി​ധി​ച്ചു.

റോ​ഡ് ക​ഴു​കു​ന്ന​ത​ട​ക്ക​മു​ള്ള സാ​മൂ​ഹി​ക സേ​വ​ന​മാ​ണ് നി​യ​മ​ലം​ഘ​ക​ർ​ക്ക് അ​ബൂ​ദ​ബി ജു​ഡീ​ഷ്യ​ൽ വ​കു​പ്പ് വി​ധി​ച്ച​ത്. മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്രി​ക​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കും​വി​ധം അ​ശ്ര​ദ്ധ​മാ​യാ​ണ് മൂ​വ​രും വാ​ഹ​ന​ങ്ങ​ളോ​ടി​ച്ചി​രു​ന്ന​തെ​ന്ന് അ​ൽ​ഐ​ൻ ട്രാ​ഫി​ക് കു​റ്റ​കൃ​ത്യ കോ​ട​തി ക​ണ്ടെ​ത്തി.

വ​ലി​യ ശ​ബ്ദ​ത്തി​ലും പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന രീ​തി​യി​ലും ന​മ്പ​ർ​പ്ലേ​റ്റ് ഇ​ല്ലാ​തെ​യു​മാ​യി​രു​ന്നു മൂ​വ​രും കാ​റു​ക​ളോ​ടി​ച്ചി​രു​ന്ന​ത്. യു​വാ​ക്ക​ളു​ടെ വാ​ഹ​നാ​ഭ്യാ​സ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

ഇ​തോ​ടെ യു​വാ​ക്ക​ളെ ക​ണ്ടെ​ത്തി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ച്ച കോ​ട​തി​ക്ക് പ്ര​തി​ക​ൾ കു​റ്റം ചെ​യ്ത​താ​യി ബോ​ധ്യ​പ്പെ​ടു​ക​യും ശി​ക്ഷ വി​ധി​ക്കു​ക​യു​മാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/172129/conducted-driving-practice-three-people-fined-washed-road)