---
title: "#arrest |ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികൾ പിടിയിൽ"
english_title: "#Foreigners #who #tried #sneak #Oman #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/172134/foreigners-who-tried-sneak-oman-arrested"
published_at: "2023-12-25T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65896a9b22e9d_arrest.jpg"
keywords: []
---

# #arrest |ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികൾ പിടിയിൽ

> **Lead Summary:** **മസ്കറ്റ്: **ഒമാനിലേക്ക് സമുദ്ര മാർഗം ഞുഴഞ്ഞു കയറുവാൻ ശ്രമിച്ച വിദേശികളുടെ സംഘം റോയൽ ഒമാൻ പൊലീസ് കോസ്റ്റൽ ഗാർഡിന്റെ പിടിയിലായി.

## Article Content

**മസ്കറ്റ്: **ഒമാനിലേക്ക് സമുദ്ര മാർഗം ഞുഴഞ്ഞു കയറുവാൻ ശ്രമിച്ച വിദേശികളുടെ സംഘം റോയൽ ഒമാൻ പൊലീസ് കോസ്റ്റൽ ഗാർഡിന്റെ പിടിയിലായി.

മസ്കറ്റ് ഗവർണറേറ്റിൽ ഉൾപ്പെടുന്ന സമുദ്ര മേഖലയിൽ നിന്നും ഇവർ ഉപയോഗിച്ചിരുന്ന ബോട്ട് ഉൾപ്പെടെയാണ് കോസ്റ്റൽ ഗാർഡ് പിടികൂടിയത്.

ഇരുപത്തിയെട്ട് പേരെയാണ് പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയിൽ പറയുന്നു.

പിടിയിലായവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/172134/foreigners-who-tried-sneak-oman-arrested)