---
title: "#action |സൗദി അറേബ്യയില്‍ വയോധികയെ യുവാവ് മുഖത്തടിച്ച സംഭവത്തില്‍ നടപടി"
english_title: "#police #took #action #incident #slapping #elderly #woman #face #SaudiArabia."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/172188/police-took-action-incident-slapping-elderly-woman-face-saudiarabia"
published_at: "2023-12-25T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6589a79f660f9_police.jpg"
keywords: []
---

# #action |സൗദി അറേബ്യയില്‍ വയോധികയെ യുവാവ് മുഖത്തടിച്ച സംഭവത്തില്‍ നടപടി

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ വയോധികയെ മുഖത്തടിച്ച സംഭവത്തില്‍ നടപടിയുമായി പൊലീസ്.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ വയോധികയെ മുഖത്തടിച്ച സംഭവത്തില്‍ നടപടിയുമായി പൊലീസ്.

സംഭവം അന്വേഷിച്ച സുരക്ഷാ വകുപ്പുകള്‍ ഇതിലുള്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും കുറ്റക്കാര്‍ക്കെതിരായ കേസുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

അല്‍ഖസീമില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന സംഘം പൊതുസ്ഥലത്ത് കലഹിക്കുന്നതും ഇതിനിടെ വൃദ്ധയുടെ മുഖത്ത് യുവാവ് അടിക്കുന്നതും അടിയേറ്റ് വൃദ്ധ കരയുന്നതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ യുവാവ് വൃദ്ധയെ അടിച്ചതിന്റെ കാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/172188/police-took-action-incident-slapping-elderly-woman-face-saudiarabia)