---
title: "#arrested | ഒമാനിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച അഞ്ച് വിദേശികൾ അറസ്റ്റിൽ "
english_title: "#Five #foreigners #arrested #trying #smuggle #drugs #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/172202/five-foreigners-arrested-trying-smuggle-drugs-oman"
published_at: "2023-12-25T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6589b838d9363_drugs.jpg"
keywords: []
---

# #arrested | ഒമാനിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച അഞ്ച് വിദേശികൾ അറസ്റ്റിൽ 

> **Lead Summary:** **മസ്‌കറ്റ്: [** ഒമാനിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച അഞ്ചുപേർ അറസ്റ്റിൽ. 135 കിലോഗ്രാം ലഹരിമരുന്നുമായാണ് അഞ്ച് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**മസ്‌കറ്റ്: [** ഒമാനിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച അഞ്ചുപേർ അറസ്റ്റിൽ. 135 കിലോഗ്രാം ലഹരിമരുന്നുമായാണ് അഞ്ച് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്.

തെക്കൻ അൽ ശർഖിയ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലാണ് ലഹരിവിരുദ്ധ വകുപ്പ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/172202/five-foreigners-arrested-trying-smuggle-drugs-oman)