---
title: "യുഎഇയില്‍ അടുത്ത വര്‍ഷത്തെ ആദ്യ പൊതു അവധി പ്രഖ്യാപിച്ചു"
english_title: "The first public holiday of next year has been announced in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/17226/the-first-public-holiday-of-next-year-has-been-announced-in-the-uae"
published_at: "2021-12-21T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1e8ef64feb_uae.jpg"
keywords: []
---

# യുഎഇയില്‍ അടുത്ത വര്‍ഷത്തെ ആദ്യ പൊതു അവധി പ്രഖ്യാപിച്ചു

> **Lead Summary:** **അബുദാബി : **യുഎഇയില്‍ 2022ലെ ആദ്യ പൊതു അവധി പ്രഖ്യാപിച്ചു. പുതുവത്സര ദിവസമായ ജനുവരി ഒന്ന്, ശനിയാഴ്ച യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്ത് ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കുന്ന പുതിയ വാരാന്ത്യ അവധി സംവിധാനമനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.

## Article Content

**അബുദാബി : **യുഎഇയില്‍ 2022ലെ ആദ്യ പൊതു അവധി പ്രഖ്യാപിച്ചു. പുതുവത്സര ദിവസമായ ജനുവരി ഒന്ന്, ശനിയാഴ്ച യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്ത് ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കുന്ന പുതിയ വാരാന്ത്യ അവധി സംവിധാനമനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.

ഡിസംബര്‍ 31 വെള്ളിയാഴ്ച ആയതിനാലും ശനി, ഞായര്‍ ദിവസങ്ങളിലെ പുതിയ അവധി സംവിധാനം അനുസരിച്ചുമാണ് മൂന്ന് ദിവസത്തെ അവധി ലഭിക്കുക. അവധിക്ക് ശേഷം ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഓഫീസുകളില്‍ ഹാജരാകണം.

രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. സ്വകാര്യ മേഖലയില്‍ ഞായറാഴ്ച കൂടി അവധി നല്‍കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം അവധി ലഭിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/17226/the-first-public-holiday-of-next-year-has-been-announced-in-the-uae)