---
title: " സൗദിയിൽ അഞ്ചു മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്കും കോവിഡ് വാക്സീൻ ആരംഭിച്ചു"
english_title: "The covid vaccine was introduced in Saudi Arabia for children between the ages of five and 11 years"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/17230/the-covid-vaccine-was-introduced-in-saudi-arabia-for-children-between-the-ages-of-five-and-11-years"
published_at: "2021-12-21T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1ec543daf8_vaccine.jpg"
keywords: []
---

#  സൗദിയിൽ അഞ്ചു മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്കും കോവിഡ് വാക്സീൻ ആരംഭിച്ചു

> **Lead Summary:** **ജിദ്ദ : **സൗദിയിൽ അഞ്ചു മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്കും കോവിഡ് വാക്സീൻ നൽകി തുടങ്ങി. വൈറസിന്റെ വകഭേദങ്ങളിൽ നിന്നും സങ്കീർണതകളിൽ നിന്നുമുള്ള കുട്ടികളുടെ സുരക്ഷയുടെയും സംരക്ഷണത്തിന്റെയും ഭാഗമായാണ് വാക്സീനേഷൻ ആരംഭിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

## Article Content

**ജിദ്ദ : **സൗദിയിൽ അഞ്ചു മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്കും കോവിഡ് വാക്സീൻ നൽകി തുടങ്ങി. വൈറസിന്റെ വകഭേദങ്ങളിൽ നിന്നും സങ്കീർണതകളിൽ നിന്നുമുള്ള കുട്ടികളുടെ സുരക്ഷയുടെയും സംരക്ഷണത്തിന്റെയും ഭാഗമായാണ് വാക്സീനേഷൻ ആരംഭിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

കോവിഡ് വാക്‌സീന്റെ രണ്ടാമത്തെ ഡോസ് എടുത്ത് മൂന്നു മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് എടുക്കാനുള്ള സംവിധാനം ഇന്നലെ മുതൽ നിലവിൽ വന്നിരുന്നു. നേരത്തെ രണ്ടാമത്തെ ഡോസ് വാക്‌സീൻ എടുത്ത് ആറു മാസം പിന്നിട്ടവർക്ക് മാത്രമേ ബൂസ്റ്റർ ഡോസിനുള്ള സംവിധാനം ഉണ്ടായിരുന്നുള്ളൂ. സിഹത്തി ആപ് വഴിയും തവക്കൽനാ വഴിയും ബുസ്റ്റർ ഡോസിന് ബുക്ക് ചെയ്യാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/17230/the-covid-vaccine-was-introduced-in-saudi-arabia-for-children-between-the-ages-of-five-and-11-years)