കളിപ്പാട്ടങ്ങളില്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത സന്ദേശങ്ങള്‍; നടപടിയെടുത്ത് ഖത്തര്‍ അധികൃതര്‍

കളിപ്പാട്ടങ്ങളില്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത സന്ദേശങ്ങള്‍; നടപടിയെടുത്ത് ഖത്തര്‍ അധികൃതര്‍
Dec 21, 2021 08:47 PM | By Susmitha Surendran

ദോഹ: ഖത്തറില്‍ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ വാണിജ്യ - വ്യവസായ മന്ത്രാലയം അധികൃതര്‍ പരിശോധന നടത്തി. രാജ്യത്തെ വിവിധ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയ നിരവധി കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഇസ്ലാമിക മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പാരമ്പര്യത്തിനും നിരക്കാത്ത സന്ദേശങ്ങള്‍ആലേഖനം ചെയ്‍തിരുന്നവയുള്‍പ്പെടെയുള്ള കളിപ്പാട്ടങ്ങളാണ് പിടിച്ചെടുത്തതെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്‍തു.

കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്ത വിവരം അറിയിച്ചുകൊണ്ട് മന്ത്രാലയം പുറത്തിറക്കിയ ട്വീറ്റില്‍ ചില കളിപ്പാട്ടങ്ങളുടെ ചിത്രവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തിലുള്ള കളിപ്പാട്ടങ്ങള്‍ ഏത് തരം നിയമലംഘനത്തിനാണ് പിടിച്ചെടുത്തതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള 2008ലെ എട്ടാം നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് അധികൃതര്‍ പരിശോധന നടത്തി നടപടിയെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

മതപരമായ മൂല്യങ്ങളും ആചാരങ്ങളും പാരമ്പര്യവും ബഹുമാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നത് കൂടിയാണ് ഖത്തറിലെ ഉപഭോക്തൃ നിയമം. ഇസ്ലാമിക മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിരുദ്ധമായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാധനങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കാണിച്ച് ഈ വര്‍ഷം മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

നിയമങ്ങളും അതുമായ ബന്ധപ്പെട്ട ഉത്തരവുകളും ലംഘിക്കാന്‍ അനുവദിക്കില്ലെന്നും പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.


Messages that are not in line with Islamic values ​​in toys; Qatari authorities take action

Next TV

Related Stories
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

Jan 26, 2022 09:07 PM

മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍...

Read More >>
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

Jan 26, 2022 08:01 PM

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌...

Read More >>
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

Jan 26, 2022 07:45 PM

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്...

Read More >>
Top Stories