---
title: "വിദേശികളെ കവര്‍ച്ച നടത്തിയ സംഘം കുവൈത്തില്‍ പിടിയില്‍"
english_title: "Kuwaiti police arrest gang for robbing foreigners"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/17232/kuwaiti-police-arrest-gang-for-robbing-foreigners"
published_at: "2021-12-21T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1f1abf168a_arrest.jpg"
keywords: []
---

# വിദേശികളെ കവര്‍ച്ച നടത്തിയ സംഘം കുവൈത്തില്‍ പിടിയില്‍

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ വിദേശികളെ കവര്‍ച്ച നടത്തിവന്ന സംഘം പിടിയില്‍. കുവൈത്തിയും ബിദൂനിയും രണ്ട് അറബ് വംശജരുമടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ വിദേശികളെ കവര്‍ച്ച നടത്തിവന്ന സംഘം പിടിയില്‍. കുവൈത്തിയും ബിദൂനിയും രണ്ട് അറബ് വംശജരുമടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്.

സായുധ കവര്‍ച്ച നടത്തി വരികയായിരുന്ന സംഘത്തെ ജഹ്‌റ ഡിറ്റക്ടീവ്‌സാണ് പിടികൂടിയത്. അറബ് വേഷം ധരിച്ചെത്തുന്ന പ്രതികള്‍ വടക്കന്‍ മേഖലയില്‍ യാത്രക്കാരെ കവര്‍ച്ച ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി പൊലീസ് നിരീക്ഷണം ശക്തമാക്കി വരികയായിരുന്നു. പിടിയിലായവരെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/17232/kuwaiti-police-arrest-gang-for-robbing-foreigners)