---
title: "ഒമാനില്‍ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ലോക്കര്‍ മോഷ്‍ടിച്ചവരെ പിടികൂടി"
english_title: "Locker robbers nabbed in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/17233/locker-robbers-nabbed-in-oman"
published_at: "2021-12-21T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1f26e65e8c_arrest.jpg"
keywords: []
---

# ഒമാനില്‍ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ലോക്കര്‍ മോഷ്‍ടിച്ചവരെ പിടികൂടി

> **Lead Summary:** **മസ്‍കത്ത്:** ഒമാനില്‍ വ്യാപാര സ്ഥാപനത്തില്‍ മോഷണം നടത്തിയ രണ്ട് പേരെ പിടികൂടിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം.

## Article Content

**മസ്‍കത്ത്:** ഒമാനില്‍ വ്യാപാര സ്ഥാപനത്തില്‍ മോഷണം നടത്തിയ രണ്ട് പേരെ പിടികൂടിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം.

പ്രതികള്‍ സ്ഥാപനത്തിന് നാശ നഷ്‍ടങ്ങളുണ്ടാക്കുകയും അവിടെ സ്ഥാപിച്ചിരുന്ന ലോഹനിര്‍മിത ലോക്കര്‍ മോഷ്‍ടിച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോവുകയും ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ഇരുവര്‍ക്കുമെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/17233/locker-robbers-nabbed-in-oman)