---
title: " #holiday|  പുതുവത്സരദിന അവധി പ്രഖ്യാപിച്ച് ഷാർജ"
english_title: "#Sharjah #announces #NewYear #holiday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/172479/sharjah-announces-newyear-holiday"
published_at: "2023-12-26T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658b10283ad4d_holiday.jpg"
keywords: []
---

#  #holiday|  പുതുവത്സരദിന അവധി പ്രഖ്യാപിച്ച് ഷാർജ

> **Lead Summary:** **ഷാർജ: [**എമിറേറ്റിലെ സർക്കാർ വകുപ്പുകൾ, വിവിധ ബോഡികൾ, സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക്​ പുതുവത്സരദിനമായ ജനുവരി ഒന്നിന്​ പൊതു അവധി പ്രഖ്യാപിച്ച്​ ഷാർജ ഭരണകൂടം. ഞായറാഴ്ച മാനവ വിഭവ വകുപ്പാണ്​ അവധി പ്രഖ്യാപിച്ചത്​.

## Article Content

**ഷാർജ: [**എമിറേറ്റിലെ സർക്കാർ വകുപ്പുകൾ, വിവിധ ബോഡികൾ, സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക്​ പുതുവത്സരദിനമായ ജനുവരി ഒന്നിന്​ പൊതു അവധി പ്രഖ്യാപിച്ച്​ ഷാർജ ഭരണകൂടം. ഞായറാഴ്ച മാനവ വിഭവ വകുപ്പാണ്​ അവധി പ്രഖ്യാപിച്ചത്​.

വെള്ളി, ശനി, ഞായർ സർക്കാർ ജീവനക്കാർക്ക്​ അവധിയായതിനാൽ​ ഫലത്തിൽ നാലു ദിവസം അവധി ലഭിക്കും. ​അവധിക്കുശേഷം ചൊവ്വാഴ്ചയായിരിക്കും ഓഫിസുകൾ പ്രവർത്തിക്കുക. ദുബൈ സർക്കാറും നേരത്തേ ജനുവരി ഒന്നിന്​ അവധി പ്രഖ്യാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/172479/sharjah-announces-newyear-holiday)