---
title: "മറവിക്ക് വിട്ടുനൽകാൻ കഴിയാത്ത നാമം; ഹാജി ഇബ്രാഹിം സാഹിബ് "
english_title: "A name that cannot be forgotten; Haji Ibrahim Sahib"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/17259/a-name-that-cannot-be-forgotten-haji-ibrahim-sahib"
published_at: "2021-12-22T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c296bab77d6_Untitled-1.jpg"
keywords: []
---

# മറവിക്ക് വിട്ടുനൽകാൻ കഴിയാത്ത നാമം; ഹാജി ഇബ്രാഹിം സാഹിബ് 

> **Lead Summary:** **ദുബായ് : ** മറവിക്ക് വിട്ടുനൽകാൻ കഴിയാത്ത നാമമാണ് ഹാജി ഇബ്രാഹിം സാഹിബിൻ്റെതെന്ന് ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ് പേരോട് അനുസ്മരിച്ചു. ബിസിനസ് ആയാലും കാരുണ്യ പ്രവർത്തനമായാലും ഹാജി സാഹിബ് തുടങ്ങിവെച്ച ഒന്നും വിജയം കാണാതിരുന്നിട്ടില്ല.

## Article Content

**ദുബായ് : ** മറവിക്ക് വിട്ടുനൽകാൻ കഴിയാത്ത നാമമാണ് ഹാജി ഇബ്രാഹിം സാഹിബിൻ്റെതെന്ന് ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ് പേരോട് അനുസ്മരിച്ചു. ബിസിനസ് ആയാലും കാരുണ്യ പ്രവർത്തനമായാലും ഹാജി സാഹിബ് തുടങ്ങിവെച്ച ഒന്നും വിജയം കാണാതിരുന്നിട്ടില്ല.

പലരെയും കുറിച്ച് കരുണയുടെ കടാക്ഷം എന്നൊക്കെ നമ്മൾ ആലങ്കാരികമായി പറയാറുണ്ട്. പക്ഷെ ഹാജി സാഹിബിന്റെ കാര്യത്തിലത് യാഥാർഥ്യമാണ്. അല്ലാഹു അവന്റെ സമ്പത്ത് സൂക്ഷിക്കാനും പാവങ്ങൾക്ക് നൽകാനും ഭൂമിയിൽ നിയോഗിച്ച പ്രതിനിധികളാണ് സമ്പന്നർ എന്ന വിശ്വാസം അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിയാണ് അദ്ദേഹം.

ദുബൈ കെ.എം.സി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അദ്ദേഹത്തെ സമീപിക്കുന്ന സമയത്ത് നൽകുന്ന പരിഗണന വളരെ വലുതാണ്. ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി നൽകുന്ന സി.എച്ച് രാഷ്ട്ര സേവാ പുരസ്കാരത്തിന്റെ ജൂറി ചെയർമാനും അദ്ദേഹമായിരുന്നു. ഓരോ മാസവും കോടിക്കണക്കിനു രൂപയുടെ സഹായമാണ് അദ്ദേഹം ചെയ്യാറുള്ളത്. അതനുഭവിച്ചവർ ഒട്ടേറെ. സ്നേഹം കിട്ടിയവർ അതിലേറെ. ഹാജിയുടെ നന്മകൾ സ്വർഗ്ഗത്തിൽ വെളിച്ചമായി വരും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/17259/a-name-that-cannot-be-forgotten-haji-ibrahim-sahib)