---
title: "#death |മസ്തിഷ്‌കാഘാതം: പ്രവാസി മലയാളി  ദമ്മാമിൽ മരിച്ചു  "
english_title: "#Malayali #youth #died #Dammam #brain #injury."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/172672/malayali-youth-died-dammam-brain-injury"
published_at: "2023-12-27T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c0bdbbdc40_death.jpg"
keywords: []
---

# #death |മസ്തിഷ്‌കാഘാതം: പ്രവാസി മലയാളി  ദമ്മാമിൽ മരിച്ചു  

> **Lead Summary:** **ദമ്മാം: **മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി യുവാവ്​ ദമ്മാമിൽ മരിച്ചു. പത്തനംതിട്ട റാന്നി ചെല്ലക്കാട് സ്വദേശി പ്ലാങ്കാലയിൽ വീട്ടിൽ അലക്സ്‌ മാത്യു ആണ് മരിച്ചത്.

## Article Content

**ദമ്മാം: **മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി യുവാവ്​ ദമ്മാമിൽ മരിച്ചു. പത്തനംതിട്ട റാന്നി ചെല്ലക്കാട് സ്വദേശി പ്ലാങ്കാലയിൽ വീട്ടിൽ അലക്സ്‌ മാത്യു ആണ് മരിച്ചത്.

അൽ നാജം അൽ താക്കിബ് കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്നു. കഴിഞ്ഞ ഒരു മാസമായി ഉയർന്ന രക്ത സമ്മർദം മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ചൊവ്വാഴ്ച മരിച്ചു. അവയവങ്ങൾ ദാനം ചെയ്യുവാൻ കുടുംബാംഗങ്ങൾ സമ്മതിച്ചതായി സാമൂഹിക പ്രവർത്തകർ പറഞ്ഞു.

ഭാര്യ: ഷീബ അലക്സ്‌. മാതാവ്: റേച്ചൽ മാത്യു, മക്കൾ: അബെൻ, അലൻ. സഹോദരിമാർ: മഞ്ജു, മായ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/172672/malayali-youth-died-dammam-brain-injury)