---
title: "#death| മുൻപ്രവാസി നാട്ടിൽ അന്തരിച്ചു"
english_title: "#former #resident #passedaway in the country."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/172676/former-resident-passedaway-in-the-country"
published_at: "2023-12-27T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c0f52df093_death.jpg"
keywords: []
---

# #death| മുൻപ്രവാസി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **ദമാം:[ **സൗദിയിൽ മുപ്പത്തിമൂന്ന് വർഷത്തിലേറെ സ്വകാര്യകമ്പനിയിൽ ജീവനക്കാരനും നവോദയ സാംസ്കാരികവേദി പ്രവർത്തകനുമായിരുന്ന മുൻപ്രവാസി നാട്ടിൽ അന്തരിച്ചു. പന്തളം സ്വദേശി കളീക്കൽ, എബ്രഹാം ഈശോ (രാജൻ-80) ആണ് നാട്ടിൽ മരിച്ചത്.

## Article Content

**ദമാം:[ **സൗദിയിൽ മുപ്പത്തിമൂന്ന് വർഷത്തിലേറെ സ്വകാര്യകമ്പനിയിൽ ജീവനക്കാരനും നവോദയ സാംസ്കാരികവേദി പ്രവർത്തകനുമായിരുന്ന മുൻപ്രവാസി നാട്ടിൽ അന്തരിച്ചു. പന്തളം സ്വദേശി കളീക്കൽ, എബ്രഹാം ഈശോ (രാജൻ-80) ആണ് നാട്ടിൽ മരിച്ചത്.

സംസ്കാരം 28 ന് വ്യാഴാഴ്ച സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് പന്തളം-കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ അച്ചാമ്മ ഈശോ പന്തളം-കഴുത്തുംമൂട്ടിൽ കുടുംബാംഗമാണ്. മകൾ:ആലീസ് ബിജു (ബഹ്റൈൻ), മരുമകൻ: ബിജു ജോർജ്ജ് കളീക്കപറമ്പിൽ (സൗദി).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/172676/former-resident-passedaway-in-the-country)