---
title: "#death | കുവൈത്തിലെ  സാമൂഹ്യ പ്രവർത്തക  അമ്പിളി ദിലി  അന്തരിച്ചു"
english_title: "#Kuwait #social #activist #AmbiliDili #passedaway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/172729/kuwait-social-activist-ambilidili-passedaway"
published_at: "2023-12-27T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c3fb2a8235_death.jpg"
keywords: []
---

# #death | കുവൈത്തിലെ  സാമൂഹ്യ പ്രവർത്തക  അമ്പിളി ദിലി  അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിൽ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യമായിരുന്ന അമ്പിളി ദിലി അന്തരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിൽ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യമായിരുന്ന അമ്പിളി ദിലി അന്തരിച്ചു.

അസുഖ ബാധിതയായി ചികിൽസയിലായിരുന്നു. കുവൈത്ത് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ മുൻ ചെയർപേഴ്സൺ, കുവൈത്ത് ഒ.ഐ.സി.സി പ്രവർത്തക എന്നീ നിലകളിൽ മലയാളികൾക്കിടയിൽ സജീവമായിരുന്നു.

ആലപ്പുഴ സ്വദേശയായ അമ്പിളി ദിലി എറണാകുളത്തായിരുന്നു താമസം. ഭർത്താവ് ദിലി പാലക്കാട് കുവൈത്ത് അൽമീർ ടെക്നിക്കൽ കമ്പനിയിലെ പ്രൊജക്ട് മാനേജരാണ്.

മകൻ ദീപക് കുവൈത്തിൽ ജോലി ചെയ്യുന്നു. മകൾ ദീപിക യു.കെയിലാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/172729/kuwait-social-activist-ambilidili-passedaway)