---
title: "#death | ജിദ്ദയിലെ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #Jeddah #passed #away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/172754/expatriate-malayali-jeddah-passed-away"
published_at: "2023-12-27T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c57f7d7cc8_jiddah.jpg"
keywords: []
---

# #death | ജിദ്ദയിലെ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **ജിദ്ദ: **മലപ്പുറം സ്വദേശിയും ജിദ്ദയിൽ സാമൂഹിക പ്രവർത്തകനുമായ പ്രവാസി ഹൃദയാഘാതത്തെതുടർന്ന് നാട്ടിൽ അന്തരിച്ചു. വേങ്ങര കൂരിയാട് ബാലിക്കാട് സ്വദേശി മേലേവീട്ടിൽ അബ്ദുൽ നാസർ ആണ് മരിച്ചത്.

## Article Content

**ജിദ്ദ: **മലപ്പുറം സ്വദേശിയും ജിദ്ദയിൽ സാമൂഹിക പ്രവർത്തകനുമായ പ്രവാസി ഹൃദയാഘാതത്തെതുടർന്ന് നാട്ടിൽ അന്തരിച്ചു. വേങ്ങര കൂരിയാട് ബാലിക്കാട് സ്വദേശി മേലേവീട്ടിൽ അബ്ദുൽ നാസർ ആണ് മരിച്ചത്.

ജിദ്ദയിൽ സോഫ നിർമാണ കമ്പനിയിൽ ടെക്‌നീഷ്യൻ ആയി ജോലിചെയ്യുന്ന ഇദ്ദേഹം ഒരാഴ്ച മുമ്പാണ് അവധിക്കായി നാട്ടിലേക്ക് പോയത്. ഇന്ന് രാവിലെ വേങ്ങരയിൽ നടന്ന വെൽഫെയർ പാർട്ടി പ്രകടനത്തിൽ പങ്കെടുത്തതിന് ശേഷം നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.

ജിദ്ദയിൽ തനിമ സാംസ്കാരികവേദി, പ്രവാസി വെൽഫെയർ സംഘനകളിലെ സജീവ പ്രവർത്തകനായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് കുട്ടി,

മാതാവ്: ആയിഷ ബീവി, ഭാര്യ: റഫീഖ, മക്കൾ: നുഹ, സജദ, അബ്ദുല്ല (ദുബായ്), അനസ് (മക്ക), അദ്‌നാൻ, മിസ്ബ, രിദാൻ, മരുമക്കൾ: അഷ്‌ഫാഖ്‌, നൗഫൽ, നജ്‌ല.

അഞ്ച് സഹോദരങ്ങളും രണ്ട് സഹോദരിമാരുമുണ്ട്. ഇന്നു രാത്രി 11 മണിക്ക് കുറ്റൂർമാടംചിന ജുമാ മസ്ജിദ് മഖ്ബറയിൽ മൃതദേഹം ഖബറടക്കും. ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ സൗദി വെസ്റ്റേൻ പ്രൊവിൻസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/172754/expatriate-malayali-jeddah-passed-away)