---
title: "പരിശോധനകളില്‍ പിടിച്ചെടുത്ത 16,674 കുപ്പി മദ്യം നശിപ്പിച്ചു"
english_title: "16,674 bottles of liquor seized during the raids were destroyed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/17291/16674-bottles-of-liquor-seized-during-the-raids-were-destroyed"
published_at: "2021-12-22T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2bec56c914_kuwaith.jpg"
keywords: []
---

# പരിശോധനകളില്‍ പിടിച്ചെടുത്ത 16,674 കുപ്പി മദ്യം നശിപ്പിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ വിവിധ സുരക്ഷാ വകുപ്പുകള്‍ പിടിച്ചെടുത്ത 16,674 കുപ്പി മദ്യം നശിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ വിവിധ സുരക്ഷാ വകുപ്പുകള്‍ പിടിച്ചെടുത്ത 16,674 കുപ്പി മദ്യം നശിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

ബന്ധപ്പെട്ട കേസുകളില്‍ അന്തിമ വിധി വന്നതോടെയാണ് മദ്യക്കുപ്പികള്‍ കൂട്ടത്തോടെ നശിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. രാജ്യത്ത് പരിശോധനകളില്‍ പിടിച്ചെടുക്കുന്ന മദ്യം ഉപയോഗശൂന്യമാക്കി നശിപ്പിക്കതിനുള്ള 2016ലെ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് നടപടിയെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഒരു റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.

ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് ഡ്രഗ് കണ്‍ട്രോള്‍, പൊലീസ്, കുവൈത്ത് മുനിസിപ്പാലിറ്റി, ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഒരു റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു നടപടികള്‍. ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് മദ്യക്കുപ്പികള്‍ നശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/17291/16674-bottles-of-liquor-seized-during-the-raids-were-destroyed)